മനാമ: ഫ്രന്‍ഡ്സ് സോഷ്യല്‍ അസോസിയേഷന്‍ വനിതാ വിഭാഗം 2026-2027 കാലയളവിലേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. ഫാത്തിമ സാലിഹ് പ്രസിഡന്റും ശൈമില നൗഫല്‍ ജനറല്‍ സെക്രട്ടറിയുമാണ്. സൗദ പേരാമ്പ്ര, ഷബീഹ ഫൈസല്‍ എന്നിവര്‍ വൈസ് പ്രസിഡന്റുമാരും ലുലു അബ്ദുല്‍ഹഖ് ജോയിന്റ് സെക്രട്ടറിയുമാണ്.
സോന സക്കരിയ, നദീറ ഷാജി, മെഹ്റ മൊയ്തീന്‍, സുബൈദ മുഹമ്മദലി, ഷാനി റിയാസ് എന്നിവരാണ് കേന്ദ്ര സമിതി അംഗങ്ങള്‍. ഫ്രന്‍ഡ്സ് അസോസിയേഷന്‍ പ്രസിഡന്റ് സുബൈര്‍ എംഎം, ജനറല്‍ സെക്രട്ടറി മുഹമ്മദ് മുഹിയുദ്ദീന്‍ എന്നിവര്‍ തെരഞ്ഞെടുപ്പിന് നേതൃത്വം നല്‍കി.
ദിശ സെന്ററില്‍ നടന്ന ലുബൈന ഇബ്‌റാഹീം അധ്യക്ഷത വഹിച്ച യോഗത്തില്‍ ശൈമില നൗഫല്‍ സ്വാഗതമാശംസിക്കുകയും ഫാത്തിമ സാലിഹ് സമാപനം നിര്‍വഹിക്കുകയും ചെയ്തു.









