മനാമ: ഒഐസിസി (ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ്) കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ബഹ്റൈനിൽ നടന്നുവരുന്ന ‘കോഴിക്കോട് ഫെസ്റ്റി’ന്റെ ഭാഗമായി കുട്ടികൾക്കായി സംഘടിപ്പിച്ച ചിത്രരചനാ മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. സഗയ്യയിലെ ബി.എം.സി ഹാളിൽ വെച്ച് നടന്ന മത്സരത്തിൽ ബഹ്റൈനിലെ വിവിധ സ്കൂളുകളിൽ നിന്നുള്ള ഒട്ടേറെ വിദ്യാർത്ഥികൾ തങ്ങളുടെ സർഗ്ഗവിസ്മയം തീർത്തു. 18 വയസ്സുവരെയുള്ള കുട്ടികളെ മൂന്ന് വിഭാഗങ്ങളായി തിരിച്ചായിരുന്നു മത്സരം.
അഞ്ച് മുതൽ എട്ട് വയസ്സുവരെയുള്ളവരുടെ വിഭാഗത്തിൽ (ഗ്രൂപ്പ് എ) ആർദ്ര രാജേഷ് ഒന്നാം സ്ഥാനവും, മുഹമ്മദ് മുഖ്താർ രണ്ടാം സ്ഥാനവും, രുക്മിണി രമേഷ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. എട്ട് മുതൽ 11 വയസ്സുവരെയുള്ളവരുടെ ഗ്രൂപ്പ് ബിയിൽ അനായ് കൃഷ്ണ കവാശ്ശേരി, മവ്‌റ കൊട്ടയിൽ, നേഹ ജഗദീഷ് എന്നിവർ യഥാക്രമം ആദ്യ മൂന്ന് സ്ഥാനങ്ങൾ നേടി. 11 മുതൽ 18 വയസ്സുവരെയുള്ളവരുടെ ഗ്രൂപ്പ് സിയിൽ ത്രി ദേവ് കരുൺ ഒന്നാം സ്ഥാനത്തിന് അർഹനായി. ദിയ ഷെറിൻ രണ്ടാം സ്ഥാനവും ആദിഷ് എ. രാജേഷ് മൂന്നാം സ്ഥാനവും നേടി.
വിജയികൾക്കുള്ള അവാർഡ് വിതരണ ചടങ്ങിൽ ബിജുബാൽ സി.കെ അധ്യക്ഷത വഹിച്ചു. ഒഐസിസി ദേശീയ ജനറൽ സെക്രട്ടറി മനു മാത്യു മത്സരത്തിലെ വിധികർത്താക്കളെ ആദരിച്ചു. ചടങ്ങിന് ശ്രീജിത്ത് പനായി സ്വാഗതം ആശംസിച്ചു. വടകര എം.എൽ.എ കെ.കെ രമ, ഒഐസിസി ദേശീയ പ്രസിഡന്റ് ഗഫൂർ ഉണ്ണിക്കുളം എന്നിവർ മത്സര വേദി സന്ദർശിക്കുകയും കുട്ടികളുടെ കലാപ്രകടനങ്ങളെ അഭിനന്ദിക്കുകയും ചെയ്തു.
രഞ്ജൻ കച്ചേരി, റിജിത്ത് മൊട്ടപ്പാറ, വിൻസൺ ചാക്കോ പുലിക്കോട്ടിൽ, ഫൈസൽ പാട്ടാണ്ടി, വിൻസന്റ് കക്കയം, ജമാൽ കുറ്റിക്കാട്ടിൽ, വനിതാ വിംഗ് ആക്ടിങ് പ്രസിഡന്റ് ആനി ടീച്ചർ, പത്തനംതിട്ട ജില്ലാ പ്രസിഡന്റ് അലക്സ് മഠത്തിൽ, കുഞ്ഞമ്മദ് കെ.പി, റഷീദ് മുയിപ്പോത്ത്, അനിൽകുമാർ കെ.പി, അഷറഫ് പുതിയപാലം, വാജിദ് എം, പ്രവീൽദാസ് പി.വി, അസീസ് ടി.പി, സുരേഷ് പി.പി, സുബിനാസ് കിട്ടു, ഷൈജാസ് ആലോകാട്ടിൽ, സന്ധ്യാ രഞ്ജൻ, സൂര്യ റീജിത്ത്, ബിജു കൊയിലാണ്ടി തുടങ്ങി സാമൂഹിക-സാംസ്‌കാരിക രംഗത്തെ നിരവധി പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.









