പഠനത്തിനൊപ്പം വിനോദവും: ദാറുൽ ഈമാൻ മദ്റസയുടെ ഏകദിന പഠന യാത്ര നവ്യാനുഭവമായി

New Project (3)

മനാമ: ദാറുൽ ഈമാൻ മനാമ, റിഫ മദ്റസ ക്യാമ്പസുകൾ സംയുക്തമായി ഏകദിന വിദ്യാഭ്യാസ, വിനോദയാത്ര സംഘടിപ്പിച്ചു. 200 ഓളം വിദ്യാർഥികൾ പങ്കെടുത്ത ഈ യാത്ര അധ്യാപകരുടെ പൂർണ മേൽനോട്ടത്തിലും സുരക്ഷയോടെയും നടന്നു. വിദ്യാർത്ഥികളും അധ്യാപകരും ഉൾപ്പെടെയുള്ള സംഘമാണ് യാത്രയിലുണ്ടായിരുന്നത്.

യാത്രയുടെ ഭാഗമായി സാംസ്കാരിക ചരിത്രം പേറുന്ന ബഹ്റൈൻ ഫോർട്ട്, ബഹ്റൈൻ മുൻ ഭരണാധികാരി ശൈഖ് ഈസ ബിൻ സൽമാൻ ആൽ ഖലീഫയുടെ ജന്മ ഗൃഹം, ഓർഗാനിക് കാർഷിക കേന്ദ്രം, ആലിയിലെ മൺപാത്ര നിർമാണ കേന്ദ്രം, അദാരി പാർക്ക് എന്നിവ സന്ദർശിച്ചു. വിദ്യാർത്ഥികൾക്ക് വിജ്ഞാനവും വിനോദവും ഒരുപോലെ പകർന്നുനൽകുന്ന അനുഭവങ്ങളായിരുന്നു ഈ കേന്ദ്രങ്ങൾ. പ്രകൃതിയുമായും കലാരൂപങ്ങളുമായും അടുത്തറിയാൻ സാധിച്ചതിലൂടെ കുട്ടികൾക്ക് യാത്ര വളരെ ആസ്വാദ്യകരമായി മാറി.

ഈ യാത്ര വിദ്യാർത്ഥികളും അധ്യാപകരും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാക്കുകയും വിദ്യാർത്ഥികൾ തമ്മിലുള്ള സൗഹൃദവും സഹകരണവും വർധിപ്പിക്കുകയും ചെയ്തു. ഇത്തരം വിദ്യാഭ്യാസ, വിനോദ യാത്രകൾ വിദ്യാർത്ഥികളുടെ സാമൂഹിക കഴിവുകളും വ്യക്തിത്വവികസനവും മെച്ചപ്പെടുത്തുന്നതിന് ഏറെ സഹായകരമാണെന്ന് രക്ഷിതാക്കൾ ചൂണ്ടിക്കാട്ടി, ഇത്തരം യാത്രകൾ ഓരോ വർഷവും സംഘടിപ്പിക്കണമെന്ന് വിദ്യാർത്ഥികളും രക്ഷിതാക്കളും ആവശ്യപ്പെടുകയും ചെയ്തു.

യൂനുസ് സലീം, എ.എം ഷാനവാസ്, ഷൗക്കത്ത് അലി, ജാസിർ പി.പി, സഈദ് റമദാൻ നദ്‌വി, മുഹമ്മദ് ഷാജി, ഫാഹിസ, ഷഹീന നൗമൽ, റസീന അക്ബർ, നദീറ ഷാജി, സക്കിയ്യ, ഹേബ നജീബ്, ഫസീല അബ്ദുല്ല, മുർഷിദ സലാം, ബുഷ്റ ഹമീദ്, സൈഫുന്നിസ റഫീഖ്, അബ്ദുൽ ഹഖ്, സക്കീർ ഹുസൈൻ, മുഹമ്മദ് ശരീഫ്, മുഹമ്മദ് ഫാറൂഖ്, ലുലു ഹഖ്, സൗദ പേരാമ്പ്ര, ഷാനി സക്കീർ, ശൈമില നൗഫൽ എന്നിവർ നേതൃത്വം നൽകി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!