മനാമ: ഒഐസിസി കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ബഹ്റൈനിൽ നടന്നുവരുന്ന ‘കോഴിക്കോട് ഫെസ്റ്റി’ന്റെ ഭാഗമായി ഏകദിന വോളിബോൾ ടൂർണമെന്റ് സംഘടിപ്പിക്കുന്നു. ജനുവരി 9 വെള്ളിയാഴ്ച ഉച്ചക്ക് 1 മണി മുതൽ സൽമാനിയയിലെ അൽ ഖദ്സിയാ ഇൻഡോർ സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരങ്ങൾ നടക്കുക. മത്സരങ്ങൾ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കും രെജിസ്ട്രേഷനുമായി കൺവീനർ രവി പേരാമ്പ്ര (38215465), ജോയിൻ കൺവീനർ അബ്ദുൽ സലാം മുയിപ്പോത് (39177540) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.









