മനാമ: ഇന്ത്യന്‍ യൂത്ത് കള്‍ച്ചറല്‍ കോണ്‍ഗ്രസ് (ഐവൈസിസി) ബഹ്റൈന്‍ ഗുദൈബിയ-ഹൂറ ഏരിയ കമ്മിറ്റിയുടെ അടുത്ത ഒരു വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. സുമിത്ത് കെ (പ്രസിഡന്റ്), ആഷിര്‍ കരുനാഗപ്പള്ളി (സെക്രട്ടറി), ശരീഫ് കൊടുവള്ളി (ട്രഷറര്‍) എന്നിവരാണ് പുതിയ കമ്മിറ്റിയെ നയിക്കുക.
വൈസ് പ്രസിഡന്റായി ഇര്‍ഷാദിനെയും ജോയിന്റ് സെക്രട്ടറിയായി അരുണ്‍ കുമാറിനെയും കണ്‍വെന്‍ഷന്‍ തിരഞ്ഞെടുത്തു. വിനു, ശിഹാബ് അലി, മൊയ്ദീന്‍, അസീസ്, അബ്ദുള്ള എന്നിവരാണ് ഏരിയ എക്‌സിക്യൂട്ടീവ് അംഗങ്ങള്‍. കൂടാതെ ദേശീയ കമ്മിറ്റിയിലേക്ക് ഏരിയയെ പ്രതിനിധീകരിച്ച് ജിതിന്‍ പരിയാരം, ഷജില്‍, രജീഷ്, പ്രമീജ്, അബ്ദുള്‍ സമദ്, സിദ്ധിക്ക്, സാജന്‍ ചെറിയാന്‍ എന്നിവരെയും തിരഞ്ഞെടുത്തു.
2025-2026 വര്‍ഷത്തെ തിരഞ്ഞെടുപ്പ് കമ്മിറ്റിയുടെ മേല്‍നോട്ടത്തിലാണ് എല്ലാ നടപടികളും പൂര്‍ത്തിയാക്കിയത്. കോണ്‍ഗ്രസ് പ്രസ്ഥാനത്തിന്റെ യുവജന സംഘടന എന്ന നിലയില്‍ ഇതുവരെ ചെയ്തുപോന്ന ജനക്ഷേമ പ്രവര്‍ത്തനങ്ങളും പ്രവാസികള്‍ക്കായുള്ള സേവനങ്ങളും ഒട്ടും കുറയാതെ മുന്നോട്ട് കൊണ്ടുപോകുമെന്ന് പുതിയ ഭാരവാഹികള്‍ വ്യക്തമാക്കി.









