മനാമ: മൂന്നര പതിറ്റാണ്ടിലേറെ നീണ്ട പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കെഎംസിസി ബഹ്‌റൈൻ തിരൂർ മണ്ഡലം പ്രസിഡന്റ് അഷ്‌റഫ് കുന്നത്തുപറമ്പിലിന് പ്രൗഢഗംഭീരമായ യാത്രയയപ്പ് നൽകി. കെഎംസിസി ബഹ്‌റൈൻ മലപ്പുറം ജില്ലാ പ്രവർത്തക സംഗമത്തിൽ വെച്ച് നടന്ന ചടങ്ങിൽ വെച്ചാണ് അദ്ദേഹത്തെ ആദരിച്ചത്.
കെഎംസിസി ബഹ്‌റൈൻ സ്റ്റേറ്റ് പ്രസിഡന്റ് ഹബീബ് റഹ്മാന്റെ സാന്നിധ്യത്തിൽ മലപ്പുറം ജില്ലാ പ്രസിഡന്റ് ഇഖ്ബാൽ താനൂർ ഉപഹാരം നൽകി. ബഹ്‌റൈൻ കെഎംസിസിയിലെ നിറസാന്നിധ്യമായ അഷ്‌റഫ് കുന്നത്തുപറമ്പിൽ ദീർഘകാലം മനാമ പോലീസ് കോർട്ടിൽ ഉദ്യോഗസ്ഥനായിരുന്നു. മലപ്പുറം ഡിസ്ട്രിക്ട് ഫോറം, ബഹ്‌റൈൻ തിരൂർ കൂട്ടായ്മ, മാപ്പിള കലാ അക്കാദമി ബഹ്‌റൈൻ ചാപ്റ്റർ തുടങ്ങി നിരവധി സാമൂഹിക-സാംസ്‌കാരിക സംഘടനകളിൽ ഭാരവാഹിത്വം വഹിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം കുടുംബസമേതം അദ്ദേഹം നാട്ടിലേക്ക് മടങ്ങി. യാത്രയയപ്പ് സംഗമത്തിൽ കെഎംസിസി സ്റ്റേറ്റ് വൈസ് പ്രസിഡന്റ് റഫീഖ് തോട്ടക്കര, ജില്ലാ ജനറൽ സെക്രട്ടറി അലി അക്ബർ, ഓർഗനൈസിങ് സെക്രട്ടറി റിയാസ്, ഉമ്മർ തുടങ്ങിയ ജില്ലാ ഭാരവാഹികളും സംബന്ധിച്ചു.
തിരൂർ മണ്ഡലം ജനറൽ സെക്രട്ടറി എം. മൗസൽ മൂപ്പൻ, ട്രഷറർ റഷീദ് പുന്നത്തല, ഓർഗനൈസിങ് സെക്രട്ടറി റമീസ് കൽപ്പന, മണ്ഡലം ഭാരവാഹികളായ സുലൈമാൻ പട്ടർ നടക്കാവ്, താജു ചെമ്പ്ര, ഫാറൂഖ് തിരൂർ, ഇബ്രാഹിം പരിയാപുരം, മുനീർ ആതവനാട്, ഹുനൈസ് മാങ്ങാട്ടിരി, ശംസുദ്ധീൻ കുറ്റൂർ, റഷീദ് മുത്തൂർ, സലാം ചെമ്പ്ര എന്നിവർ ചടങ്ങിന് നേതൃത്വം നൽകി.









