ഐ.വൈ.സി.സി മനാമ ഏരിയ കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു; ജസീൽ പറമ്പത്ത് പ്രസിഡന്റ്

New Project

മനാമ: ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ് (ഐ.വൈ.സി.സി) ബഹ്റൈൻ മനാമ ഏരിയ കമ്മിറ്റിയുടെ 2025-2026 പ്രവർത്തന വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ജസീൽ പറമ്പത്ത് (പ്രസിഡന്റ്), റോഷൻ ആന്റണി (സെക്രട്ടറി), ഫിജിഹാസ് (ട്രഷറർ) എന്നിവരാണ് പുതിയ കമ്മിറ്റിക്ക് നേതൃത്വം നൽകുന്നത്. കിരൺ പാലയെ വൈസ് പ്രസിഡന്റായും ഷരീഫ്. കെ.വി-യെ ജോയിന്റ് സെക്രട്ടറിയായും കൺവെൻഷൻ തിരഞ്ഞെടുത്തു.

മുർഷിദ്, ബാബു, അൻസിൽ, ബിനീഷ്, ഹാരിസ്, ഷംനാസ്, ഫർസിൻ, നൗഷാദ്, ഷഫീർ, അർഷാദ് എന്നിവരാണ് ഏരിയ എക്സിക്യൂട്ടീവ് അംഗങ്ങൾ. കൂടാതെ ദേശീയ കമ്മിറ്റിയിലേക്ക് ഏരിയയെ പ്രതിനിധീകരിച്ച് വിൻസു കൂത്തപ്പള്ളി, ഫാസിൽ വട്ടോളി, ഷംഷാദ് കാക്കൂർ, ജയ്‌ഫർ അലി, അൻസാർ ടി.ഇ, ശറഫുദ്ധീൻ, റാസിബ് വേളം, ഷിജിൽ പെരുമച്ചേരി, സ്റ്റെഫി സാബു, മൊയ്ദീൻ ഷംസീറി വളപ്പിൽ എന്നിവരെയും തിരഞ്ഞെടുത്തു. ദേശീയ പ്രസിഡന്റ്‌ ഷിബിൻ തോമസ്, ജനറൽ സെക്രട്ടറി രഞ്ജിത്ത് മാഹി തുടങ്ങിയവരുടെ സാന്നിധ്യത്തിൽ 2025-2026 വർഷത്തെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റിയുടെ മേൽനോട്ടത്തിലാണ് നടപടികൾ പൂർത്തിയാക്കിയത്.

മനാമ ഉൾപ്പെടെ ബഹ്റൈനിലെ ഒമ്പത് ഏരിയകളിലും പുതിയ പ്രവർത്തന വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുക്കുന്ന ഈ വർഷത്തെ പ്രവർത്തി ഇതോടെ പൂർത്തിയായി. മനാമ, മുഹറഖ്, ട്യൂബ്ലി-സൽമാബാദ്, സൽമാനിയ, റിഫ, ബുദയ്യ, ഗുദൈബിയ-ഹൂറ, ഹിദ്-ആറാദ്, ഹമദ് ടൗൺ, തുടങ്ങിയ വിവിധ ഏരിയകളിൽ പുതിയ കമ്മിറ്റികൾ നിലവിൽ വന്നതോടെ സംഘടനയുടെ താഴേത്തട്ടിലുള്ള പുനഃസംഘടന അവസാന ഘട്ടത്തിലെത്തിയിരിക്കുകയാണ്. വരും ദിവസങ്ങളിൽ നടക്കുന്ന ഐ.വൈ.സി.സി ദേശീയ കമ്മിറ്റി തിരഞ്ഞെടുപ്പിലേക്കാണ് ഇനി സംഘടനയുടെ ശ്രദ്ധ. വിവിധ ഏരിയകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ദേശീയ എക്സിക്യൂട്ടീവ് അംഗങ്ങൾ ചേർന്നാണ് പുതിയ കേന്ദ്ര നേതൃത്വത്തെ തിരഞ്ഞെടുക്കുക. പ്രവാസി സേവന, ജനക്ഷേമ പ്രവർത്തനത്തിൽ സജീവമായി ഇടപെടാനും സംഘടനാ പ്രവർത്തനങ്ങൾ കൂടുതൽ ജനകീയമായി മുന്നോട്ട് കൊണ്ടുപോകാനും പുതിയ നേതൃത്വം തയ്യാർ ആണെന്ന് നിയുക്ത ഭാരവാഹികൾ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!