മനാമ: ബഹ്‌റൈനിലെത്തിയ കേരള മുസ്ലിം ജമാഅത്ത് സാരഥിയും മര്‍കസ് വൈസ് പ്രസിഡന്റുമായ സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി അല്‍ അസ്ഹരിക്ക് ഐസിഎഫ് നാഷണല്‍ നേതാക്കളുടെ നേതൃത്വത്തില്‍ ബഹ്‌റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സ്വീകരണം നല്‍കി. മനുഷ്യര്‍ക്കൊപ്പം എന്ന ശീര്‍ഷത്തില്‍ ഐസിഎഫ് ബഹ്‌റൈന്‍ സംഘടിപ്പിക്കുന്ന കേരളയാത്ര ഐക്യദാര്‍ഢ്യ സമ്മേളനത്തില്‍ മുഖ്യാതിഥിയായി പങ്കെടുക്കുന്നതിനായാണ് ഇദ്ദേഹം എത്തിയത്.
ബഹ്‌റൈന്‍ സാമൂഹിക രംഗത്തെ പ്രമുഖര്‍ സംബന്ധിക്കുന്ന ഐക്യദാര്‍ഢ്യ സമ്മേളനം ജനുവരി 16 ന് സല്‍മാനിയ കെ സിറ്റി ഹാളില്‍ നടക്കും. കേരള മുസ്ലിം ജമാഅത്തിന്റെ നേതൃത്വത്തില്‍ ജനുവരി ഒന്നിന് കാസര്‍കോഡ് നിന്നാരംഭിച്ച കേരള യാത്ര അന്നേ ദിവസം തിരുവനന്തപുരത്ത് സമാപിക്കും.
ഐസിഎഫ് നാഷണല്‍ നേതാക്കളായ കെസി സൈനുദ്ധീന്‍ സഖാഫി, സൂലൈമാന്‍ ഹാജി മേപ്പയ്യൂര്‍, അബ്ദുല്‍ ഹകീം സഖാഫി കിനാലൂര്‍, മുസ്തഫ ഹാജി കണ്ണപുരം, അബ്ദുറസാക്ക് ഹാജി, ശംസുദ്ധീന്‍ സുഹ്‌രി, സിഎച്ച് അഷ്‌റഫ് ഹാജി, നൗഫല്‍ മയ്യേരി, നൗഷാദ് കാസര്‍ക്കോഡ്, ഫൈസല്‍ ചെറുവണ്ണൂര്‍, അബ്ദു റഹീം സഖാഫി വരവൂര്‍, സികെ അഹമദ് ഹാജി, അബ്ദുല്‍ സലാം പെരുവയല്‍, ജാഫര്‍ ഷരീഫ് നേതൃത്വം നല്‍കി.









