മനാമ: യൂത്ത് ഇന്ത്യ ബഹ്‌റൈന്‍-മനാമ സര്‍ക്കിളിന് പുതിയ നേതൃത്വം. 2026-2027 കാലയളവിലേക്ക് ഇര്‍ഫാന്‍ പ്രസിഡന്റായും, ഫവാസ് സെക്രട്ടറിയായും തിരഞ്ഞെടുത്തു. വൈസ് പ്രസിഡന്റ് ആയി അല്‍ത്താഫ്, ജോയിന്‍ സെക്രട്ടറി ആയി അസ്ലമിനെയും തിരഞ്ഞെടുത്തു.
മനാമ യൂത്ത് ഓഫീസില്‍ വെച്ച് നടന്ന തിരഞ്ഞെടുപ്പിന് യൂത്ത് ഇന്ത്യ ബഹ്‌റൈന്‍ വൈസ് പ്രസിഡന്റ് ഇജാസ് മൂഴിക്കല്‍, ജോയിന്‍ സെക്രട്ടറി ജുനൈദ് പിപി എന്നിവര്‍ നേതൃത്വം നല്‍കി. യോഗത്തില്‍ ഇജാസ് മൂഴിക്കല്‍ ആമുഖവും യൂത്ത് ഇന്ത്യ മനാമ നിയുക്ത പ്രസിഡന്റ് ഇര്‍ഫാന്‍ സമാപനവും നിര്‍വഹിച്ചു.









