മനാമ: ഇന്ത്യൻ സ്കൂൾ ഇസ ടൗൺ കാമ്പസിൽ അഞ്ചാമതു അന്താരാഷ്ട്ര യോഗ ദിനം ജൂൺ 19നു ബുധനാഴ്ച വിവിധ പരിപാടികളോടെ ആഘോഷിച്ചു. ബഹ്‌റൈനിലെ ഇന്ത്യൻ എംബസിയുമായി സഹകരിച്ചു നടത്തിയ പരിപാടിയിൽ ഇന്ത്യൻ എംബസി കൾച്ചർ ടീച്ചർ രുദ്രേഷ് കുമാർ സിംഗ് വിവിധ യോഗ ആസനങ്ങളെക്കുറിച്ച് വിശദീകരിച്ചു. “ആരോഗ്യകരമായ ശരീരത്തിലെ ആരോഗ്യകരമായ മനസ്സിനെ ലക്ഷ്യമിടുന്ന ഒരു ജീവിതരീതിയാണ് യോഗയെന്നു അദ്ദേഹം പറഞ്ഞു. തിരക്കും മത്സരവും വ്യാകുലതയും നിറഞ്ഞ ആധുനികകാലത്ത്, മനുഷ്യന്റെ വർദ്ധിച്ചു വരുന്ന മാനസിക പിരിമുറുക്കം അയയ്‌ക്കാൻ യോഗയ്‌ക്കുള്ള കഴിവ് അതുല്യമാണെന്നു രുദ്രേഷ് കുമാർ സിംഗ് വിശദീകരിച്ചു.
പ്രിൻസിപ്പൽ വി ആർ പളനിസ്വാമി, സീനിയർ സെക്ഷൻ വൈസ് പ്രിൻസിപ്പൽ ആനന്ദ് നായർ, കായിക വകുപ്പ് മേധാവി സൈക്കത് സർക്കാർ, കായിക അധ്യാപകർ എന്നിവർ പങ്കെടുത്തു. സ്കൂളിലെ യോഗാ ഇൻസ്ട്രക്ടർ ആർ ചിന്നസാമി വിദ്യാർത്ഥികൾക്ക് പരിശീലനം നൽകി.
നാലാം ക്ലാസ് മുതൽ എട്ടാം ക്ലാസ് വരെയുള്ള 350 ഓളം വിദ്യാർത്ഥികൾ യോഗ സെഷനുകളിൽ പങ്കെടുത്തു. പുരാതന ഇന്ത്യയിൽ നിന്ന് ഉത്ഭവിച്ച ഒരു ശിക്ഷണമായ യോഗയുടെ പ്രയോജനങ്ങളും പ്രസക്തിയും വിശദീകരിക്കപ്പെട്ടു.
നാലാം ക്ലാസ് മുതൽ എട്ടാം ക്ലാസ് വരെയുള്ള 350 ഓളം വിദ്യാർത്ഥികൾ യോഗ സെഷനുകളിൽ പങ്കെടുത്തു. പുരാതന ഇന്ത്യയിൽ നിന്ന് ഉത്ഭവിച്ച ഒരു ശിക്ഷണമായ യോഗയുടെ പ്രയോജനങ്ങളും പ്രസക്തിയും വിശദീകരിക്കപ്പെട്ടു.
പ്രാർത്ഥനയും തുടർന്ന് യോഗയുടെ ഉത്ഭവത്തെക്കുറിച്ചും അതിന്റെ പ്രാധാന്യത്തെക്കുറിച്ചും അവതരണം നടന്നു. ഇന്ത്യൻ എംബസിയുടെ നേതൃത്വത്തിൽ ജൂൺ 21 ന് വെള്ളിയാഴ്ച ഖലീഫ സ്പോർട്സ് സിറ്റി സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച യോഗ ദിനാഘോഷത്തിലും ഇന്ത്യൻ സ്‌കൂൾ വിദ്യാർത്ഥികൾ സജീവമായി പങ്കെടുത്തു.