മനാമ: ഫ്രന്‍ഡ്സ് സോഷ്യല്‍ അസോസിയേഷന്‍ വനിതാ വിഭാഗം മുഹറഖ് ഏരിയയുടെ 2026-2027 കാലയളവിലേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. ഏരിയ ഓര്‍ഗനൈസര്‍ സുബൈദ കെവി, സെക്രട്ടറി ഫസീല അബ്ദുല്ല, അസിസ്റ്റന്റ് ഓര്‍ഗനൈസര്‍മാരായി ജമീല അബ്ദുറഹ്‌മാന്‍, നുഫീല ബഷീര്‍, ജോയിന്റ് സെക്രട്ടറി റഷീദ മുഹമ്മദലി എന്നിവരെ തെരഞ്ഞെടുത്തു.
ഹേബ നജീബ്, മുര്‍ഷിദ സലാം, നാസിയ ഗഫ്ഫാര്‍ എന്നിവരാണ് ഏരിയ സമിതിയംഗങ്ങള്‍. ഏരിയക്ക് കീഴില്‍ വിവിധ യൂണിറ്റ് ഭാരവാഹികളെയും തെരഞ്ഞെടുത്തു. ഹിദ്ദ് യൂണിറ്റില്‍ റഷീദ മുഹമ്മദലി (പ്രസിഡന്റ്), സുല്‍ഫത് മജീദ് (സെക്രട്ടറി), ജമീല അബ്ദുറഹ്‌മാന്‍ (വൈസ് പ്രസിഡന്റ്), അമീന താഹിര്‍ (ജോയിന്റ് സെക്രട്ടറി) എന്നിവരാണ് ഭാരവാഹികള്‍.
മുഹറഖ് യൂണിറ്റ്- ഫസീല അബ്ദുല്ല (പ്രസിഡന്റ്), ശബ്‌നം ശുഐബ് (സെക്രട്ടറി), ദില്‍ശാദ (വൈസ് പ്രസിഡന്റ്) നാസിയ ഗഫാര്‍ (ജോയിന്റ് സെക്രട്ടറി) എന്നിവരേയും തിരഞ്ഞെടുത്തു. തെരഞ്ഞെടുപ്പുകള്‍ക്ക് കേന്ദ്ര നേതാക്കളായ അബ്ദുല്‍ ഹഖ്, റഷീദ സുബൈര്‍, ഫസീല ഹാരിസ് എന്നിവര്‍ നേതൃത്വം നല്‍കി.









