മനാമ: മുസ്ലിംലീഗ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായിരുന്ന സിഎച്ച് മുഹമ്മദ് കോയയുടെ സ്മരണാര്‍ത്ഥം കെഎംസിസി ബഹ്റൈന്‍ വടകര മണ്ഡലം കമ്മിറ്റി രണ്ടാമത് ഇന്റര്‍നാഷണല്‍ ചെസ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചു. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ബഹ്റൈനിലെ പ്രവാസികളായ നൂറോളം മത്സരാര്‍ത്ഥികള്‍ പങ്കെടുത്ത ടൂര്‍ണമെന്റ് അര്‍ജുന്‍ അക്കാദമിയുമായി സഹകരിച്ചാണ് നടത്തിയത്. മികച്ച സംഘാടക മികവുകൊണ്ട് പരിപാടി ശ്രദ്ധേയമായി.
കെഎംസിസി ആക്ടിംഗ് പ്രസിഡന്റ് അസ്ലം വടകരയും കോഴിക്കോട് ജില്ലാ കമ്മിറ്റി ജനറല്‍ സെക്രട്ടറി പികെ ഇസ്ഹാഖും ചേര്‍ന്ന് ചെസ് കരുക്കള്‍ നീക്കി ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്തു. ക്വിസ് മത്സരങ്ങള്‍, വിവിധ കലാപരിപാടികള്‍, ചൂരകൊടി കളരി സംഘം അവതരിപ്പിച്ച കളരിപ്പയറ്റ് പ്രദര്‍ശനം തുടങ്ങിയവ പരിപാടിക്ക് വര്‍ണ്ണാഭമായ മാറ്റുകൂട്ടി.
ചടങ്ങില്‍ മുഖ്യാതിഥികളായി കെഎംസിസി ജനറല്‍ സെക്രട്ടറി ഷംസുദ്ദീന്‍ വെളിക്കുളങ്ങര, വേള്‍ഡ് കെഎംസിസി സെക്രട്ടറി അസ്സൈനാര്‍ കളത്തിങ്കല്‍, ട്രഷറര്‍ കെപി മുസ്തഫ, വനിതാ വിംഗ് സംസ്ഥാന പ്രസിഡന്റ് മാഹിറ ഷമീര്‍, എന്നിവര്‍ പങ്കെടുത്തു. മത്സരങ്ങള്‍ ഉയര്‍ന്ന നിലവാരത്തിലും കായികമനോഭാവത്തോടെയും സംഘടിപ്പിച്ച മണ്ഡലം കമ്മിറ്റിയെ സംസ്ഥാന ജനറല്‍ സെക്രട്ടറി ഷംസുദ്ദീന്‍ വെളിക്കുളങ്ങര അഭിനന്ദിച്ചു.
അണ്ടര്‍ 18 ഫൈഡ് റേറ്റഡ് മല്‍സരത്തില്‍ ഒന്നാം സ്ഥാനം പൃഥ്വി രാജ് പ്രജീഷും രണ്ടാം സ്ഥാനം വൈഷ്ണവ് സുമേഷും, ഓപ്പണ്‍ അണ്ടര്‍ 10ല്‍ ഒന്നാം സ്ഥാനം ഹൃദിക് ധനജയ ഷെട്ടിയും രണ്ടാം സ്ഥാനം ജെഫ് ജോര്‍ജ്ജും കരസ്ഥമാക്കി.
കെഎംസിസി കോഴിക്കോട് ജില്ലാ ആക്ടിംഗ് പ്രസിഡന്റ് ശാഫി വേളം, സെക്രട്ടറി മുനീര്‍ ഒഞ്ചിയം, വടകര മണ്ഡലം പ്രസിഡന്റ് അഷ്‌കര്‍ വടകര, ജനറല്‍ സെക്രട്ടറി ഷൗക്കത്തലി ഒഞ്ചിയം, ട്രഷറര്‍ റഫീഖ് പുളിക്കൂല്‍, ഓര്‍ഗനൈസിംഗ് സെക്രട്ടറി ഹാഫിസ് വള്ളിക്കാട്, വൈസ് പ്രസിഡന്റുമാരായ ഷൈജല്‍ നാരിക്കോത്ത്, അന്‍വര്‍ വടകര, ഹുസൈന്‍ വടകര, ഫാസില്‍ അഴിയൂര്‍, ജോയിന്റ് സെക്രട്ടറിമാരായ ഫൈസല്‍ മടപ്പള്ളി, മുനീര്‍ കുറുങ്ങോട്ട്, ഫൈസല്‍ വടകര, നവാസ് വടകര, മോയ്തു കല്ലിയോട്ട്, ഹനീഫ് വെളിക്കുളങ്ങര, ഷമീര്‍ ടൂറിസ്റ്റ് സ്റ്റേറ്റ് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
വനിതാ വിംഗ് കോഴിക്കോട് ജില്ലാ പ്രസിഡന്റ് പികെസി. സുബൈദ, ജില്ലാ വനിതാ ജനറല്‍ സെക്രട്ടറി ശബാന ടീച്ചര്‍, ഭാരവാഹികളായ വഹീദ ഹനീഫ്, ഷാന ഹാഫിസ്, നശവ ഷൈജല്‍, മുഹ്‌സിനാ ഫാസില്‍ തുടങ്ങിയവരും സന്നിഹിതരായിരുന്നു. വിജയികള്‍ക്കും മത്സരാര്‍ത്ഥികള്‍ക്കും ട്രോഫികളും സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.









