മനാമ: ഇന്ത്യൻ ഇസ്ലാഹി സെന്റർ ,സൈറോ അക്കാദമിയുമായി ചേർന്ന് കുട്ടികൾക്കായി സംഘടിപ്പിച്ച ഫുട്ബോൾ കോച്ചിങ് ക്യാമ്പിന് പരിസമാപ്തി. പ്രമുഖ ബഹ്‌റൈനി സാമൂഹ്യ പ്രവർത്തകയും ‘ഷി മെഡിക് ട്രെയിനിങ് സെന്റർ ’ സ്ഥാപകയുമായ ശ്രീമതി: ഹുസ്നിയ അലി കരീമി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു.
ഇലക്ട്രോണിക് മീഡിയയുടെ അതിപ്രസരത്തിൽ അലിഞ്ഞില്ലാതാകുന്ന ബാല്യവും കൗമാരവും ഫുട്ബോൾ പോലുള്ള കായിക വിനോദങ്ങളിലൂടെ തിരിച്ചു പിടിക്കാൻ രക്ഷിതാക്കൾ അടക്കമുള്ള സമൂഹം മുന്നിട്ടിറങ്ങേണ്ടതിന്റെ അനിവാര്യത വർദ്ധിച്ചു വരികയാണെന്നും, ഈയൊരു സാമൂഹിക പശ്ചാത്തലത്തിൽ ഇസ്ലാഹി സെന്റർ നടത്തുന്ന ഇത്തരം പ്രവർത്തനങ്ങൾ ഏറെ ശ്ലാഘനീയമാണെന്നും അവർ അഭിപ്രായപ്പെട്ടു. ഇന്ത്യൻ ലേഡീസ് അസോസിയേഷൻ പ്രസിഡന്റ് ശ്രീമതി സ്മിത ജെൻസൺ മുഖ്യാതിഥിയായിരുന്നു. ഫുട്ബോൾ ഒരു വിനോദം എന്നതിലുപരി സംഘബോധവും ലക്ഷ്യപ്രാപ്തിയും കുട്ടികൾക്ക് നേടിക്കൊടുക്കുന്ന ഒരു പരിശീലനം കൂടിയാണെന്ന് അവർ സൂചിപ്പിച്ചു.
മജീദ് തെരുവത്ത്, സയ്യിദ് ഹനീഫ്, തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. സൈറോ അക്കാദമി ഭാരവാഹികൾ ഉൾപ്പെടെയുള്ളവർ പരിപാടിയിൽ സംബന്ധിച്ചു. സിറാജ് മേപ്പയൂർ, വീണ എന്നിവർ പരിപാടി യിൽ അവതാരകരായിരുന്നു . ജെ .കെ .എസ് .ബഹ്‌റൈൻ ഷോട്ടോ ജുകു സ്കൂളിലെ വിദ്യാർത്ഥികളുടെ പ്രകടനം മാസ്റ്റർ ലത്തീഫിന്റെ നേതൃത്വത്തിൽ അരങ്ങേറി.
ആഷിഖ് (വൈസ് ചെയർമാൻ -ട്രെയിനിങ് കാമ്പ് ),നൂറുദ്ധീൻ ഷാഫി ,ഫാസിൽ , ജൻസീർ ,ഷാജഹാൻ ,അഷ്‌റഫ് കാസർഗോഡ്,ഷമീർ ,ബഷീർ എറണാകുളം ,ബഷീർ മാത്തോട്ടം ,അബ്ദുല്ല (ഫർഹാൻ പ്ലാസ്റ്റിക്),മുബ്നിസ് ,നാജിയ ,ഹസീന, ഇസ്മത് ,ഫെബിൻ,റൂബി ,ലുബൈബ,സലീന റാഫി,ഫൈസൽ ,ആഷിക എന്നിവർ പരിപാടി നിയന്ത്രിച്ചു .മുഹമ്മദലി കടിയങ്ങാട്,ശരീഫ്,സവാദ് ,ഷമീം,മുജീബ് ,ഹമീദ് വയനാട് എന്നിവർ തട്ടുകട നിയന്ത്രിച്ചു .മികച്ച പ്രവർത്തനത്തിനുള്ള ഉപഹാരം ഫെബിൻ ,റഫ്ഹാൻ എന്നിവർ കരസ്ഥമാക്കി .സിഞ്ചിലെ അൽ അഹ്‌ലി ക്ലബ്ബിൽ നടന്ന പരിപാടിയിൽ സ്‌പോർട് വിംഗ് ചെയർമാൻ മുംന്നാസ് കണ്ടോത് സ്വാഗതവും ജനറൽ സെക്രട്ടറി സഫീർ കെ കെ നന്ദിയും പറഞ്ഞു.









