മനാമ: മയക്കുമരുന്ന് വില്‍പ്പനയും വിതരണവും ഉള്‍പ്പെടുന്ന മൂന്ന് ക്രിമിനല്‍ കേസുകളിലായി ജഡ്ജിമാര്‍ 10 മുതല്‍ 15 വര്‍ഷം വരെ തടവ് ശിക്ഷ വിധിച്ചു. ഒരു കേസില്‍ ഹാഷിഷ്, മെത്താഫെറ്റാമൈന്‍ എന്നിവ വില്‍ക്കുകയും വിതരണം ചെയ്യുകയും ചെയ്ത രണ്ട് പാക്കിസ്ഥാനികള്‍ക്ക് ഹൈ ക്രിമിനല്‍ കോടതി 15 വര്‍ഷം തടവും 5,000 ബഹ്‌റൈന്‍ ദിനാര്‍ പിഴയും വിധിച്ചു.
രാവിലെ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാര്‍ സംശയാസ്പദമായ സാഹചാര്യത്തില്‍ പ്രതികളെ പിടികൂടുകയായിരുന്നു. പിന്നീട് പ്രതികളുടെ താമസസ്ഥലത്ത് നിന്നും ഒരു ബാഗ് ക്രിസ്റ്റല്‍ മെത്തും കറുത്ത നിറത്തിലുള്ള പദാര്‍ത്ഥങ്ങളും കണ്ടെടുത്തു. മയക്കുമരുന്ന് ശൃംഖലയില്‍ പ്രതികളുടെ പങ്കാളിത്തം അന്വേഷണത്തില്‍ കണ്ടെത്തി.
രണ്ടാമത്തെ കേസില്‍, സ്യൂട്ട്‌കേസില്‍ 2 കിലോയില്‍ കൂടുതല്‍ ഹാഷിഷ് കടത്താന്‍ ശ്രമിച്ച 24 വയസ്സുള്ള ഒരു മെക്കാനിക്കിന് 15 വര്‍ഷം തടവും 10,000 ദിനാര്‍ പിഴയും വിധിച്ചു. ഏഷ്യന്‍ പൗരനായ പ്രതി തന്റെ കൂടെ താമസിക്കുന്നവര്‍ക്ക് നല്‍കാനായാണ് മയക്കുമരുന്ന് കൊണ്ടുവന്നത്.









