സിജി ബഹ്‌റൈൻ “ലീടെഴ്സ് എംപവര്‍മെന്റ്റ്- റോള്‍ 2019” പഠന ക്ലാസ്സ് സംഘടിപ്പിച്ചു

മനാമ: കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലേറെ കേരളത്തിനകത്തു പുറത്തും വിദ്യാഭാസം -തൊഴിൽ -സാമൂഹ്യ ശക്തികാരണം തുടങ്ങിയ രംഗത്ത് ക്രിയാത്മകമായ ഇടപെടൽ നടത്തികൊണ്ടിരിക്കുന്ന സന്നദ്ധ സംഘടനയായ സിജി യുടെ ബഹ്‌റൈന്‍ ചാപ്റ്റര്‍ (20-6-2019)ൽ വൈകുന്നേരം ഹൂറ ചാരിറ്റി ഹാളിൽ “ലീടെഴ്സ് എംപവര്‍മെന്റ്റ്- റോള്‍ 2019” എന്ന പേരില്‍ പഠന ക്ലാസ്സ് സംഘടിപ്പിച്ചു. സിജി എച്.ആര്‍ ഡയറക്ടർ നിസ്സാം എ.പി ക്ലാസ്സിനു നേതൃതം നല്‍കി.

സിജി ബഹ്‌റൈൻ ചാപ്റ്ററിന്റെ പ്രവർത്തങ്ങളെ കുറിച്ചും കരിയർ ഗൈഡൻസിനെ കുറിച്ചും വിശദീകരണം നല്‍കി. വിവിധ സംഘടനാ നേതാക്കള്‍ പരിപാടിയില്‍ പങ്കെടുത്തു. സിജി ബഹ്‌റൈൻ ആക്ടിവിറ്റി കോഡിനേറ്റർ യൂസുഫ് അലി നേതൃത്വം നൽകിയ പരിപടിയിൽ ജനറൽ സെക്രട്ടറി ഷിബു പത്തനംതിട്ട, വൈസ് ചെയർമാൻ മൻസൂർ പി.വി, ചീഫ് കോർഡിനേറ്റർ സിബിൻ സലിം, എച്ച് ആർ കോഡിനേറ്റർ നൗഷാദ് അമാനത്ത്, നിസാർ കൊല്ലം, സഹീർ, നൗഷാദ് അടൂർ, ആസാദ്, ധൻജീബ്, മുജീബ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.