സൗദിയിൽ ട്രാഫിക് പിഴ ഉയർത്തിയതിനെത്തുടർന്ന് വാഹനാപകടങ്ങൾ കുറഞ്ഞു

sau

റിയാദ്: സൗദി അറേബ്യയിൽ കഴിഞ്ഞ വർഷമാണ് ട്രാഫിക് പിഴ ഉയർത്തിയത് ഇതുമൂലം വാഹനാപകടങ്ങൾ കുറഞ്ഞതായി റിപ്പോർട്ട്. രാജ്യത്ത് ഗതാഗത നിയമലംഘനങ്ങൾക്കു കടുത്ത ശിക്ഷ നൽകുന്ന തരത്തിലാണ് ട്രാഫിക് നിയമം പരിഷ്‌ക്കരിച്ചത്. 2017ൽ 3,65,000 വാഹനാപകടങ്ങളാണ് രാജ്യത്തു റിപ്പോർട്ട് ചെയ്തത്. എന്നാൽ കഴിഞ്ഞ വർഷം ഇത് മൂന്നു ലക്ഷത്തിൽ താഴെയായി കുറഞ്ഞു. വാഹനാപകടങ്ങളിൽ മരിക്കുന്നവരുടെ എണ്ണത്തിലും മുൻ വർഷങ്ങളെ അപേക്ഷിച്ച് കഴിഞ്ഞ വർഷം 20 ശതമാനത്തിന്റെ കുറവുണ്ടായി.

പരിഷ്‌ക്കരിച്ച ട്രാഫിക് നിയമം അനുസരിച്ചു ഗതാഗത നിയമ ലംഘനത്തിന് പിഴ ചുമത്തിയതായി അറിയിപ്പ് ലഭിച്ചു ആറു മാസം കഴിഞ്ഞിട്ടും പിഴ അടയ്ക്കാത്ത പക്ഷം അത്തരക്കാർക്കെതിരെ നിയമ നടപടി സ്വീകരിക്കും. ആറുമാസം കഴിഞ്ഞിട്ടും പിഴ അടയ്ക്കാത്തവർക്ക് സർക്കാർ വകുപ്പുകളിൽ നിന്നുള്ള സേവനങ്ങളും വിലക്കും. കഴിഞ്ഞ വർഷം മുതലാണ് ഗുരുതര വാഹനാപകടങ്ങൾ വരുത്തുന്നവർക്കു കടുത്ത ശിക്ഷ നൽകുന്ന തരത്തിൽ ട്രാഫിക് നിയമം പരിഷ്‌ക്കരിച്ചത്. പുതിയ നിയമം പ്രാബല്യത്തിൽ വന്നതോടെ അപകടങ്ങളിൽ പരിക്കേറ്റവരുടെ എണ്ണത്തിലും ഗണ്യമായ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!