പ്രവാസ ജീവിതം അവസാനിപ്പിച്ച് മടങ്ങുന്ന അഹ്‌മദ് റഫീഖിനും കുടുംബത്തിനും യാത്രയയപ്പ് നൽകി

New Project (6)

മനാമ: നാലര പതിറ്റാണ്ടിലധികം നീണ്ടുനിന്ന പ്രവാസ ജീവിതത്തിന് വിരാമമിട്ട് നാട്ടിലേക്ക് തിരിക്കുന്ന അഹ്‌മദ് റഫീഖിനും പത്നി സഈദ റഫീഖിനും, മകൾ നജ്ദ റഫീഖിനും ഫ്രൻഡ്‌സ് സോഷ്യൽ അസോസിയേഷൻ യാത്രയയപ്പ് നൽകി. അസോസിയേഷൻ്റെ തുടക്ക കാലം മുതൽ നേതൃപരമായ പങ്കുവഹിച്ച അദ്ദേഹത്തിൻ്റെ സംഭാവനകൾ സംഘടനയുടെ വളർച്ചക്ക് ഏറെ ഗുണകർമായിരുന്നുവെന്ന് വിലയിരുത്തി.

ഏഴ് വർഷം സൗദി അരാംകോയിലും 40 വർഷം ബഹ്റൈൻ നാഷണൽ ഗ്യാസിലും ഉയർന്ന ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹം. അസോസിയേഷൻ്റെ വിവിധ ചുമതലകളിൽ അദ്ദേഹം നേതൃപരമായ പങ്ക് വഹിക്കുകയും മാതൃകയാക്കാൻ കഴിയുന്ന ഒട്ടേറെ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുകയും ചെയ്തു. ജന സേവന പ്രവർത്തനങ്ങളിൽ അദ്ദേഹത്തിൻ്റെയും കുടുംബത്തിൻ്റെയും കയ്യൊപ്പ് വേറിട്ടതാണെന്നും ചടങ്ങിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു. വനിതകൾക്കിടയിൽ അസോസിയേഷൻ പ്രവർത്തനം വ്യാപിപ്പിക്കുന്നതിൽ സഈദ റഫീഖിൻ്റെ സേവനങ്ങളും അനുസ്മരിച്ചു. ഖുർആൻ മനപ്പാഠം പൂർത്തീകരിച്ച അദ്ദേഹത്തിൻ്റെ മകൾ നജ്ദ റഫീഖിന് ഉപഹാരം നൽകി.

അഹ്‌മദ് റഫീഖിനും, സഈദ റഫീഖിനും അസോസിയേഷൻ പ്രസിഡൻ്റ് സുബൈർ എം.എം ഉപഹാരം നൽകി. വനിത വിഭാഗത്തിൻ്റെ ഉപഹാരം ഫാത്തിമ എം, ലൂന ശഫീഖ് എന്നിവർ ചേർന്ന് നൽകി. റിഫ ഏരിയയുടെ ഉപഹാരം ഏരിയ പ്രസിഡൻ്റ് അബ്ദു ശരീഫ് പി.പി, മൂസ കെ ഹസൻ എന്നിവർ ചേർന്ന് നൽകി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!