മനാമ: ബഹ്‌റൈൻ ഒ.ഐ.സി.സി ദേശീയ കമ്മിറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന മനാമ സെൻട്രൽ മാർക്കറ്റ് കമ്മിറ്റിയുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. മുനീർ യു. (പ്രസിഡന്റ്), മുഹമ്മദ് റാഫി (ജനറൽ സെക്രട്ടറി), രാജീവൻ അരൂർ (ട്രഷറർ) എന്നിവരാണ് പ്രധാന ഭാരവാഹികൾ.
മറ്റ് ഭാരവാഹികൾ: മജീദ് ടി.പി, റിയാസ് കെ.വി, ഹർഷാദ് എം.എം.എസ് (വൈസ് പ്രസിഡന്റുമാർ), അഷ്‌റഫ് കാട്ടിൽ പീടിക, മുനീർ മണിയൂർ, മുസ്തഫ കാപ്പാട് (സെക്രട്ടറിമാർ), റഷീദ് എം.എം (അസി. ട്രഷറർ).
കേരളത്തിൽ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഐക്യ ജനാധിപത്യ മുന്നണിയുടെ (UDF) വിജയത്തിനായി പ്രവാസി സമൂഹം ഒറ്റക്കെട്ടായി നിൽക്കണമെന്ന് യോഗം ആഹ്വാനം ചെയ്തു. എല്ലാ പ്രവാസികളുടെയും പേര് വോട്ടേഴ്‌സ് ലിസ്റ്റിൽ ഉൾപ്പെടുത്തുന്നതിനും, പരമാവധി പ്രവാസി വോട്ടർമാരെ നാട്ടിലെത്തിച്ച് വോട്ട് ചെയ്യിപ്പിക്കുന്നതിനുമുള്ള കർമ്മപദ്ധതികളുമായി മുന്നോട്ട് പോകുമെന്ന് പുതിയ ഭാരവാഹികൾ അറിയിച്ചു.
ഒ.ഐ.സി.സി ദേശീയ പ്രസിഡന്റ് ഗഫൂർ ഉണ്ണികുളം തിരഞ്ഞെടുപ്പ് നടപടികൾക്ക് നേതൃത്വം നൽകി. ഗ്ലോബൽ കമ്മിറ്റി അംഗം ബിനു കുന്നന്താനം യോഗം ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറിമാരായ മനു മാത്യു, ഷമീം കെ.സി, കോഴിക്കോട് ജില്ലാ സെക്രട്ടറി ശ്രീജിത്ത് പനായി, ചന്ദ്രൻ വളയം എന്നിവർ ആശംസകൾ നേർന്നു.









