മനാമ: ‘ഡെഡ് ഡ്രോപ്പ്’ രീതിയില്‍ മയക്കുമരുന്ന് വിതരണം ചെയ്ത രണ്ട് പേര്‍ക്ക് 15 വര്‍ഷം തടവും 5,000 ദിനാര്‍ പിഴയും. ശിക്ഷാ കാലാവധി കഴിഞ്ഞാല്‍ ഇവരെ നാടുകടത്തും. ഷിഫ്റ്റ് പൂര്‍ത്തിയാക്കി റാസ് റമ്മാന്‍ പ്രദേശത്തെ തന്റെ വസതിയിലേക്ക് പോകുകയായിരുന്ന പോലീസ് ഉദ്യോഗസ്ഥനാണ് ഇവരെ പിടികൂടിയത്.
പ്രതികളില്‍ നിന്നും മയക്കുമരുന്ന് കണ്ടെടുക്കുകയും ചെയ്തു. പ്രതികളെയും പിടിച്ചെടുത്ത വസ്തുക്കളെയും ഗുദൈബിയ പോലീസ് സ്റ്റേഷനും ആന്റി-നാര്‍ക്കോട്ടിക്‌സ് ഡയറക്ടറേറ്റിനും കൈമാറി. പ്രതികളുടെ താമസസ്ഥലത്ത് നടത്തിയ പരിശോധനയില്‍ ഇരുണ്ട നിറമുള്ള ഒരു പദാര്‍ത്ഥം, ഷാബു എന്ന് സംശയിക്കുന്ന ഒരു ക്രിസ്റ്റലിന്‍ പദാര്‍ത്ഥം അടങ്ങിയ ബാഗ് എന്നിവ കണ്ടെടുത്തു.









