മനാമ: ബഹ്‌റൈനിലെ അറിയപ്പെടുന്ന സാമൂഹിക ജീവകാരുണ്യ പ്രവർത്തകനും ഐമാക് ചെയർമാൻ കൂടിയായ ശ്രീ. ഫ്രാൻസിസ് കൈ താരത്തിനെ തിരുവനന്തപുരം വൈഎംസിഎ ആദരിച്ചു. നസ്രത്ത് ചാരിറ്റബിൾ ട്രസ്റ്റ് നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളെ മാനിച്ച് കൊണ്ടാണ് തിരുവനന്തപുരത്ത് നടന്ന വൈഎംസിഎ ഇൻറർ കോളേജിയേറ്റ് ഡിബേറ്റ് കോമ്പറ്റീഷൻ ഫിനാലെയിൽ വച്ച് സംസ്ഥാന മന്ത്രി കടകംപള്ളി സുരേന്ദ്രൻ പൊന്നാട നൽകിയും അഭിവന്ദ്യ തിരുമേനിമാർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത സ്മരണിക നൽകിയും ആദരിച്ചത്.
വൈ എം സി എ പ്രസിഡണ്ട് ശ്രീ. കെ വി തോമസ് അധ്യക്ഷത വഹിച്ച യോഗത്തിൽ ശ്രീ. ടി പി ശ്രീനിവാസൻ IFS, ശ്രീ. ജേക്കബ് പുന്നൂസ് ഡിജിപി, പ്രൊഫസർ ജാൻസി ജെയിംസ്, ശ്രീ. ജയിംസ് ജോസഫ് എന്നിവർ സന്നിഹിതരായിരുന്നു. തുടർന്ന് വൈഎംസിഎ ഇൻറർ കോളേജിയേറ്റ് ഡിബേറ്റ് മത്സരത്തിൽ വിജയികളായവർക്കുള്ള സമ്മാനവിതരണവും വൈഎംസിഎ അംഗങ്ങളുടെ ഗാനമഞ്ജരിയും അരങ്ങേറി.