മനാമ: പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ (PAPA) ബഹ്‌റൈൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ബിജുമോൻ മോഹന് സംഘടന സ്നേഹനിർഭരമായ യാത്രയയപ്പ് നൽകി. കഴിഞ്ഞ മൂന്ന് വർഷമായി അസോസിയേഷൻ ക്രിക്കറ്റ് ടീമിനെ വിജയകരമായി നയിച്ചു വരികയായിരുന്നു അദ്ദേഹം. ജോലിസംബന്ധമായ മാറ്റത്തെത്തുടർന്ന് അയർലണ്ടിലേക്ക് പോകുന്ന പശ്ചാത്തലത്തിലാണ് യാത്രയയപ്പ് സംഘടിപ്പിച്ചത്.
സൽമാനിയ കലവറ റെസ്റ്റോറന്റ് ഹാളിൽ നടന്ന ചടങ്ങിൽ അസോസിയേഷൻ ഭാരവാഹികൾ ബിജുമോന് ഉപഹാരം കൈമാറി. പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷന്റെ കായിക മേഖലയ്ക്ക് അദ്ദേഹം നൽകിയ വിലമതിക്കാനാവാത്ത സംഭാവനകളെ ചടങ്ങിൽ അനുസ്മരിച്ചു. അസോസിയേഷൻ പ്രസിഡന്റ്, സെക്രട്ടറി, വൈസ് പ്രസിഡന്റ്, ജോയിന്റ് സെക്രട്ടറി, ലേഡീസ് വിംഗ് ഭാരവാഹികൾ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ എന്നിവർ പങ്കെടുത്തു. മുൻ സ്പോർട്സ് കൺവീനർ അരുൺ കുമാർ, ടീം അംഗം രാകേഷ് എന്നിവരും ചടങ്ങിൽ സംബന്ധിച്ചു. ബിജുമോന്റെ ഭാവി ജീവിതത്തിന് അസോസിയേഷൻ എല്ലാവിധ ആശംസകളും നേർന്നു.









