മനാമ: ബഹ്‌റൈൻ പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷന്റെ (PAPA) വനിതാ വിഭാഗമായ ‘ലേഡീസ് വിങ്’ പുനഃസംഘടിപ്പിച്ചു. മനാമ കലവറ റെസ്റ്റോറന്റ് ഹാളിൽ നടന്ന സബ് കമ്മിറ്റി യോഗത്തിൽ വെച്ചാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. ലേഡീസ് വിങ് പ്രസിഡന്റ് ദയാ ശ്യാം അധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി ലിബി ജയ്സൺ സ്വാഗതം ആശംസിച്ചു.
അസോസിയേഷനിലെ വനിതാ അംഗങ്ങളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കിക്കൊണ്ട് പ്രവർത്തനങ്ങൾ വിപുലീകരിക്കാൻ യോഗം തീരുമാനിച്ചു. സിനി പൊന്നച്ചൻ, സൂര്യ വിനീത്, ബിന്ദു ക്ലാഡി, അഞ്ജു സന്തോഷ്, വിദ്യ എസ്. നായർ, സജീന നൗഫൽ, റീന മോൻസി, ആൻസി സജു എന്നിവരെ പുതിയ സബ് കമ്മിറ്റി അംഗങ്ങളായി തിരഞ്ഞെടുത്തു.
അസോസിയേഷൻ പ്രസിഡന്റ് വിഷ്ണു, ജനറൽ സെക്രട്ടറി സുനു കുരുവിള എന്നിവർ ചടങ്ങിൽ ആശംസകൾ നേർന്നു. ജോയിന്റ് സെക്രട്ടറി സിജി തോമസ്, സീനിയർ അംഗം ഷീലു റേച്ചൽ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ലയ അനിൽ, സിമിലിയ അനീഷ്, സിൻസി പ്രിൻസ്, ദിവ്യ വിഷ്ണു, അഞ്ജു വിഷ്ണു എന്നിവർ യോഗത്തിൽ സംബന്ധിച്ചു. ട്രഷറർ വിനീത് ചടങ്ങിന് നന്ദി രേഖപ്പെടുത്തി.









