small icons
small icons

റിപ്പബ്ലിക് ദിനാഘോഷം: മുഹറഖ് മലയാളി സമാജം ‘വൈബ്രന്റ് ഇന്ത്യ’ സംഘടിപ്പിക്കുന്നു

New Project (9)

മുഹറഖ്: ഭാരതത്തിന്റെ 77-ാം റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി മുഹറഖ് മലയാളി സമാജം (MMS) മഞ്ചാടി ബാലവേദിയുടെ നേതൃത്വത്തിൽ കുട്ടികൾക്കായി ‘വൈബ്രന്റ് ഇന്ത്യ’ എന്ന പേരിൽ വിപുലമായ ആഘോഷപരിപാടികൾ സംഘടിപ്പിക്കുന്നു. ജനുവരി 26 തിങ്കളാഴ്ച രാത്രി 7 മണിക്ക് മുഹറഖിലെ എം.എം.എസ് ഓഫീസിലാണ് ആഘോഷങ്ങൾ അരങ്ങേറുന്നത്.

കുട്ടികളിൽ ദേശസ്‌നേഹവും ഇന്ത്യയുടെ ചരിത്രത്തെക്കുറിച്ചുള്ള അറിവും വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായി ദേശഭക്തിഗാന മത്സരം, പ്രസംഗ മത്സരം, ക്വിസ് മത്സരം എന്നിവ ഒരുക്കിയിട്ടുണ്ട്. ഇന്ത്യയുടെ സാംസ്‌കാരിക പൈതൃകവും ചരിത്രവും പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുന്ന വിവിധ കലാപരിപാടികളും ചടങ്ങിൽ നടക്കും.

മത്സരങ്ങളിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ 35397102 എന്ന നമ്പറിൽ ബന്ധപ്പെട്ട് മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യേണ്ടതാണെന്ന് എന്റർടൈൻമെന്റ് കൺവീനർ ഫിറോസ് വെളിയങ്കോട്, മഞ്ചാടി കൺവീനർമാരായ അഫ്രാസ് അഹമ്മദ്, ആര്യനന്ദ ഷിബു എന്നിവർ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!