മനാമ: ‘താങ്കൾക്കും ഇടമുണ്ട് എന്ന പേരിൽ ഫ്രൻഡ്‌സ് സോഷ്യൽ അസോസിയേഷൻ സംഘടിപ്പിക്കുന്ന പ്രചരണ ക്യാമ്പയിന്”തുടക്കമായി. റിഫയിലെ ദിശ സെൻ്ററിൽ നടന്ന പ്രവർത്തക സംഗമത്തിൽ ഡോ. ഫെമിൽ, ഡോ. ജാസ്മിൻ മൊയ്തു എന്നിവർക്ക് അംഗത്വം നൽകി പ്രസിഡൻ്റ് സുബൈർ എം. എം ഉദ്ഘാടനം ചെയ്തു. ക്യാമ്പയിൻ ലഘുലേഖ പ്രകാശനം മുൻ ബഹ്റൈൻ പ്രവാസിയായ താജുദ്ദീൻ കൊല്ലം നിർവഹിച്ചു.
സ്ക്വാഡുകൾ, കുടുംബ സംഗമങ്ങൾ, ടീ ടോക്കുകൾ, സൗഹൃദ മീറ്റുകൾ, വ്യക്തിതല കൂടിക്കാഴ്ചകൾ, ഇഫ്താർ സംഗമങ്ങൾ തുടങ്ങിയവ ക്യാമ്പയിൻ്റെ ഭാഗമായി നടത്തുമെന്ന് കൺവീനർ ജമാൽ നദ്‌വി അറിയിച്ചു. അസോസിയേഷൻ നടത്തുന്ന സാമൂഹിക, സാംസ്കാരിക, സേവന പ്രവർത്തനങ്ങളും ഇടപെടലുകളും പ്രവാസി സമൂഹത്തിന് പരിചയപ്പെടുത്തുകയാണ് ക്യാമ്പയിൻ വഴി ലക്ഷ്യമിടുന്നതെന്ന് ക്യാമ്പയിൻ ജനറൽ കൺവീനർ മുഹമ്മദ് മുഹ്‌യുദ്ദീൻ വ്യക്തമാക്കി.









