പ്രവാസി വ്യവസായിയുടെ ആത്മഹത്യ: രമേശ് ചെന്നിത്തലയെ പിന്തുണച്ച് ലോക കേരള സഭയിലെ ബഹ്‌റൈൻ പ്രതിനിധി രാജു കല്ലുംപുറം രാജിവെച്ചു

മനാമ: ലോക കേരള സഭാ വൈസ് ചെയർമാൻ സ്ഥാനം രാജിവെച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നിലപാടിനോട് അനുഭാവം പ്രകടിപ്പിച്ച് ലോക കേരള സഭാ അംഗത്വവും, സ്റ്റാന്റിംഗ് കമ്മറ്റി അംഗത്വവും ഒഐസിസി ഗ്ലോബൽ ജനറൽ സെക്രട്ടറി രാജു കല്ലുംപുറം രാജി വെച്ചു. ഇത് സംബന്ധിച്ച അനുമതിക്കായി കെ പി സി സി പ്രസിഡന്റ്‌ മുല്ലപ്പള്ളി രാമചന്ദ്രൻ, പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി എന്നിവരെ കത്ത് മൂലം അറിയിച്ചു. മലയാളികളായ പ്രവാസികൾ വളരെ പ്രതീക്ഷയയുടെ കണ്ടിരുന്ന ലോക കേരള സഭ അതിന്റ ഉദ്ദേശ ലക്ഷ്യങ്ങളിൽനിന്ന് നിന്ന് മാറിക്കൊണ്ടിരിക്കുകയാണ്, ഭരിക്കുന്ന പാർട്ടിക്കും, ഉദ്യോഗസ്ഥർക്കും, സമ്പത്തീക ലാഭം ഉണ്ടാക്കാനുള്ള ഒരു ക്രമീകരണമായി മാറിക്കൊണ്ടിരിക്കുന്നു. നാട്ടിൽ എത്തിച്ചേരുന്ന പ്രവാസികൾ തങ്ങളുടെ അത്യാവശ്യ കാര്യങ്ങൾ നടത്തി കിട്ടുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയും, മറ്റ് ഗവണ്മെന്റ് സ്ഥാപനങ്ങളെയും സമീപിക്കുമ്പോൾ ന്യായമായ കാര്യങ്ങൾ ചെയ്തുകൊടുക്കുന്നതിന് പകരം അവരെ ചൂഷണം ചെയ്യുന്ന സമീപനം ആണ് ഭരണ നേതൃത്വവും ഉദ്യോഗസ്ഥരും ചെയ്യുന്നത്.

കോടി കണക്കിന് രൂപ മുതൽ മുടക്കി ചെറുകിട വ്യവസായം ആരംഭിക്കാൻ ശ്രമിക്കുന്ന പ്രവാസികളെ മുഴുവൻ തകർത്തുകളയാൻ ആണ് ഈ കൂട്ടർ ശ്രമിക്കുന്നത്. ഇതിന് ശാശ്വത പരിഹാരമായിരിക്കും ലോക കേരള സഭ എന്ന് വിശ്വസിച്ചിരുന്നു. ഇപ്പോൾ മറിച്ചുഅഹങ്കാരവും, മുഷ്ക്കും കാണിക്കുന്ന തങ്ങളുടെ അണികളെയും, ഉദ്യോഗസ്ഥരെയും സംരക്ഷിക്കുന്ന നടപടികൾ ആണ് സംസ്ഥാന സർക്കാർ കാട്ടിക്കൂട്ടുന്നത്. ഈ സാഹചര്യത്തിൽ ലോക കേരള സഭയിൽ തുടരുന്നതിൽ അർത്ഥം ഇല്ല എന്ന് മനസിലാക്കി ഈ സ്ഥാനം രാജിവക്കുന്നതായി രാജു കല്ലുംപുറം പ്രസ്താവനയിൽ അറിയിച്ചു.