ഇന്ധന ചോർച്ചയെത്തുടർന്ന് പാർക്ക് ചെയ്ത കാറിന് തീ പിടിച്ചു

മനാമ: ഇന്നലെ രാത്രി ഗൾഫ് ഹോട്ടലിന് സമീപം പാർക്ക് ചെയ്ത കാറിന് തീ പിടിച്ചു. ഇന്ധന ചോർച്ചയാണ് തീപിടിത്തത്തിന് കാരണമെന്ന് ആഭ്യന്തര മന്ത്രാലയം ട്വിറ്ററിൽ അറിയിച്ചു. സിവിൽ ഡിഫൻസ് സംഭവ സ്ഥലത്തെത്തിയാണ് തീ അണച്ചത്. തീ പിടുത്തത്തിൽ പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് മന്ത്രാലയം വ്യക്തമാക്കി.