മനാമ: റിപ്പബ്ലിക് ദിനാഘോഷവും സ്വാതന്ത്ര്യ ദിനാഘോഷവും ഭരണഘടനയുടെ പ്രാധാന്യം വരുന്ന തലമുറക്ക് പകര്‍ന്നുകൊടുക്കാനും ഭരണഘടനാ സ്ഥാപനങ്ങളുടെ സുതാര്യമായ നിലനില്‍പിന് വേണ്ടിയുള്ള പോരാട്ടത്തിനും ആയിരിക്കണമെന്ന് ഒഐസിസിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ റിപ്പബ്ലിക് ദിനാഘോഷത്തില്‍ പങ്കെടുത്ത നേതാക്കള്‍ അഭിപ്രായപെട്ടു.
ഭരണഘടനയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ഓരോ കുത്തും, കോമയും നമ്മുടെ പൂര്‍വികര്‍ മാസങ്ങള്‍ എടുത്ത് ചര്‍ച്ചകള്‍ നടത്തി ആണ് ഭരണഘടനയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അതൊക്കെ ഈ രാജ്യത്തിന്റെ നിലനില്‍പ്പിനും ജനങ്ങളുടെ നന്മക്കും വേണ്ടി ഉള്ളതാണ്. ഭരണഘടനയെയോ, ഭരണഘടന സ്ഥാപനങ്ങളെയോ ഏതെങ്കിലും ഭരണാധികാരികള്‍ ചോദ്യം ചെയ്താല്‍ രാജ്യത്തെ ജനാധിപത്യ വിശ്വാസികള്‍ അതിനെ ചെറുക്കാന്‍ മുന്നില്‍ ഉണ്ടാകണം എന്നും ഒഐസിസി നേതാക്കള്‍ അഭിപ്രായപെട്ടു.
ഒഐസിസി ദേശീയ പ്രസിഡന്റ് ഗഫൂര്‍ ഉണ്ണികുളം അധ്യക്ഷത വഹിച്ചു. ഒഐസിസി ഗ്ലോബല്‍ കമ്മറ്റി അംഗം ബിനു കുന്നന്താനം യോഗം ഉദ്ഘാടനം ചെയ്തു. ഒഐസിസി ദേശീയ ജനറല്‍ സെക്രട്ടറി പ്രദീപ് മേപ്പയൂര്‍, വൈസ് പ്രസിഡന്റ് ഗിരീഷ് കാളിയത്ത്, ഐവൈസി ഇന്റര്‍നാഷണല്‍ ചെയര്‍മാന്‍ നിസാര്‍ കുന്നംകുളത്തില്‍, ഒഐസിസി നേതാക്കളായ റംഷാദ് അയിലക്കാട്, ബിജുപാല്‍ സികെ, രാധാകൃഷ്ണന്‍ മാന്നാര്‍, ബൈജു ചെന്നിത്തല, കുഞ്ഞു മുഹമ്മദ്, ചന്ദ്രന്‍ വളയം, രവി പേരാമ്പ്ര, ജോബി എന്നിവര്‍ ആശംസകള്‍ അറിയിച്ചു സംസാരിച്ചു.









