small icons
small icons

ഒ.ഐ.സി.സി വനിതാ വിഭാഗം മെഡിക്കൽ ക്യാമ്പ്; മുന്നൂറിലധികം പേർ പങ്കെടുത്തു

New Project (22)

മനാമ: ഒ.ഐ.സി.സി ബഹ്‌റൈൻ വനിതാ വിഭാഗവും മനാമ അൽ ഹിലാൽ മെഡിക്കൽ സെന്ററും സംയുക്തമായി സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാമ്പ് പ്രവാസികൾക്ക് വലിയ അനുഗ്രഹമായി. മനാമ സെൻട്രലിൽ നടന്ന ക്യാമ്പിൽ ബഹ്‌റൈന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി മുന്നൂറിലധികം പേർ പങ്കെടുത്തു.

രാവിലെ 7 മണി മുതൽ ഉച്ചയ്ക്ക് 12 മണി വരെ നീണ്ടുനിന്ന ക്യാമ്പിൽ രക്തപരിശോധന ഉൾപ്പെടെയുള്ള വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിരുന്നത്. ഒ.ഐ.സി.സി വനിതാ വിഭാഗം പ്രസിഡന്റ് മിനി മാത്യു അധ്യക്ഷത വഹിച്ച സമാപന സമ്മേളനത്തിൽ ന്യൂ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ ഡോ. ഗോപിനാഥ മേനോൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.

ഒ.ഐ.സി.സി ദേശീയ പ്രസിഡന്റ് ഗഫൂർ ഉണ്ണികുളം, ഗ്ലോബൽ കമ്മിറ്റി അംഗം ബിനു കുന്നന്താനം, വർക്കിംഗ് പ്രസിഡന്റ് ബോബി പാറയിൽ എന്നിവർ ചടങ്ങിൽ മുഖ്യസാന്നിധ്യമായി. കെ.എം.സി.സി ജനറൽ സെക്രട്ടറി ഷംസുദ്ദീൻ വെള്ളികുളങ്ങര, ഡോ. ബാബു രാമചന്ദ്രൻ എന്നിവർ ആശംസകൾ നേർന്നു.

ഒ.ഐ.സി.സി ജനറൽ സെക്രട്ടറിമാരായ മനു മാത്യു, സൈദ് എം.എസ്, ഷമീം കെ.സി, ജേക്കബ് തേക്ക്‌തോട്, വൈസ് പ്രസിഡന്റ് സിൻസൺ പുലിക്കോട്ടിൽ, കെ.എം.സി.സി ഭാരവാഹികളായ ഗഫൂർ കൈപ്പമംഗലം, എ.പി. ഫൈസൽ, ഐ.വൈ.സി ചെയർമാൻ നിസാർ കുന്നംകുളത്തിൽ എന്നിവരും പ്രമുഖ നേതാക്കളായ റംഷാദ് അയിലക്കാട്, അലക്സ് മഠത്തിൽ, സന്തോഷ് നായർ, രജിത് മൊട്ടപ്പാറ തുടങ്ങി നിരവധിയാളുകൾ സംസാരിച്ചു.

വനിതാ വിഭാഗം പ്രസിഡന്റ് മിനി മാത്യു സ്വാഗതവും സിജി തോമസ് നന്ദിയും പറഞ്ഞു. വൈസ് പ്രസിഡന്റ് ആനി അനു, കോർഡിനേറ്റർമാരായ ഷീജ നടരാജൻ, ബ്രയിറ്റ് രാജൻ, ലിജി, സന്ധ്യ രഞ്ചൻ, നിഷ ശാമുവേൽ, മേരി, വർഷ, ഷംന, സൂര്യ രജിത്, സെഫി നിസാർ, ബബിന, നസീബ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. ഒ.ഐ.സി.സിയുടെ വിവിധ ജില്ലാ കമ്മിറ്റികളുടെ സഹകരണത്തോടെയാണ് ക്യാമ്പ് വിജയകരമായി പൂർത്തിയാക്കിയത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!