മനാമ: ‘താങ്കൾക്കും ഇടമുണ്ട്’ എന്ന പ്രമേയത്തിൽ ഫ്രൻഡ്‌സ് സോഷ്യൽ അസോസിയേഷൻ സംഘടിപ്പിക്കുന്ന അംഗത്വ ക്യാമ്പയിന്റെ മുഹറഖ് ഏരിയതല ഉദ്ഘാടനം നടന്നു. മുഹറഖ് ഏരിയ ഓഫീസിൽ നടന്ന ചടങ്ങിൽ സിറാജ് പള്ളിക്കര ഉദ്ഘാടനകർമ്മം നിർവ്വഹിച്ചു.
ഏരിയ പ്രസിഡന്റ് അബ്ദുൽ ജലീൽ വി.കെ അധ്യക്ഷത വഹിച്ച ചടങ്ങിൽ വെച്ച് എൻ.കെ മുഹമ്മദലി അംഗത്വ ഫോം സ്വീകരിച്ചു. അലി അൽത്താഫിന്റെ ആമുഖ പ്രഭാഷണത്തോടെയാണ് പരിപാടികൾ ആരംഭിച്ചത്. അസോസിയേഷന്റെ ലക്ഷ്യങ്ങളും വരാനിരിക്കുന്ന പ്രവർത്തനങ്ങളും ചർച്ച ചെയ്ത യോഗത്തിൽ കേന്ദ്ര സമിതിയംഗം യൂനുസ് സലീം സമാപന പ്രഭാഷണം നടത്തി.
ബഹ്‌റൈനിലെ പ്രവാസി സമൂഹത്തിനിടയിൽ സംഘടനയുടെ പ്രവർത്തനങ്ങൾ കൂടുതൽ വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഒരു മാസം നീണ്ടുനിൽക്കുന്ന ഈ ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്.









