small icons
small icons

ഐവൈസിസി ബഹ്‌റൈൻ ദേശീയ കൺവെൻഷൻ ‘ലക്ഷ്യ 2026’ സംഘടിപ്പിച്ചു

New Project

മനാമ: ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ് (ഐവൈസിസി) ബഹ്‌റൈൻ 2026–27 കമ്മിറ്റി പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് ‘ലക്ഷ്യ 2026’ എന്ന പേരിൽ പ്രവർത്തനോദ്ഘാടനവും ദേശീയ കൺവെൻഷനും സംഘടിപ്പിച്ചു.

ഐവൈസിസി ദേശീയ പ്രസിഡന്റ് റിച്ചി കളത്തൂരേത്തിന്റെ അധ്യക്ഷതയിൽ നടന്ന സമ്മേളനം ഐസിആർഎഫ് ചെയർമാൻ അഡ്വ. വി.കെ. തോമസ് ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി സലിം അബുത്വാലിബ് സ്വാഗതം ആശംസിച്ചു. ഇന്ത്യൻ ക്ലബ് പ്രസിഡന്റ് ജോസഫ് ജോയ് മുഖ്യാതിഥിയായിരുന്നു.

ബി.എം.സി മീഡിയ സിറ്റി ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത്, ഐ.ഒ.സി ബഹ്‌റൈൻ ജനറൽ സെക്രട്ടറി മുഹമ്മദ് ഗയാസ്, കെ.എം.സി.സി ബഹ്‌റൈൻ വൈസ് പ്രസിഡന്റ് റഫീഖ് തോട്ടക്കര എന്നിവർ ചടങ്ങിൽ ആശംസകൾ നേർന്ന് സംസാരിച്ചു. പ്രവാസി സമൂഹത്തിനുവേണ്ടി ഐവൈസിസി നടത്തിവരുന്ന പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണെന്ന് ചടങ്ങിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു.

സംഘടനയുടെ ‘സാമൂഹിക നന്മയ്ക്കായി സമർപ്പിത യുവത്വം’ എന്ന ആപ്തവാക്യം മുൻനിർത്തി വിവിധ വിങ്ങുകളുടെ കൺവീനർമാർ ഈ വർഷം നടപ്പിലാക്കുന്ന പ്രവർത്തനങ്ങളുടെ രൂപരേഖ പ്രഖ്യാപിക്കുകയും പദ്ധതികളുടെ പോസ്റ്ററുകൾ പ്രകാശനം ചെയ്യുകയും ചെയ്തു.

ചാരിറ്റി വിങ്ങിന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന ‘സ്വാന്തന സ്പർശം’ എന്ന ജീവകാരുണ്യ പദ്ധതിയുടെ ഭാഗമായി ‘ചിറക്’ എന്ന പുതിയ പദ്ധതി പ്രഖ്യാപിച്ചു. നിലനില്പിന് ബുദ്ധിമുട്ട് അനുഭവിക്കുന്ന സ്ത്രീകളെ സഹായിക്കുന്നതിനായി വിവിധ ജില്ലകളിൽ തയ്യൽ മെഷീനുകൾ വിതരണം ചെയ്യുന്നതാണ് പദ്ധതിയുടെ ലക്ഷ്യം.

ആർട്സ് വിങ്ങിന്റെ നേതൃത്വത്തിൽ കലാ-സാംസ്‌കാരിക പരിപാടികൾ സംഘടിപ്പിക്കുന്നതിനായി ‘തരംഗ്’ എന്ന പദ്ധതിയും, സ്പോർട്സ് വിങ്ങിന്റെ ആഭിമുഖ്യത്തിൽ ‘ചാമ്പ്യൻസ് കപ്പ്’ ക്രിക്കറ്റ് ടൂർണമെന്റും, മെമ്പർഷിപ്പ് വിങ്ങിന്റെ നേതൃത്വത്തിൽ ‘നെക്സസ്’ എന്ന പേരിൽ വിപുലമായ അംഗത്വ ക്യാമ്പയിനും, നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഐടി & മീഡിയ സെൽ നടപ്പിലാക്കുന്ന വിവിധ പ്രവർത്തനങ്ങളും പ്രഖ്യാപിക്കപ്പെട്ടു.

ബഹ്‌റൈനിലെ കലാകാരൻമാർ അവതരിപ്പിച്ച വിവിധ കലാപരിപാടികൾ ചടങ്ങിന് മാറ്റുകൂട്ടി. ദേശീയ ട്രഷറർ ഷഫീക്ക് സൈഫുദ്ദീൻ നന്ദി രേഖപ്പെടുത്തി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!