റിഫ: മൂന്നര പതിറ്റാണ്ടുകാലത്തെ ബഹ്‌റൈൻ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ബി.എം. മുഹമ്മദ് കുഞ്ഞിന് ഫ്രൻഡ്‌സ് സോഷ്യൽ അസോസിയേഷൻ ഉജ്ജ്വല യാത്രയയപ്പ് നൽകി. വെസ്റ്റ് റിഫയിലെ ദിശ സെന്ററിൽ വെച്ച് നടന്ന ചടങ്ങിൽ സംഘടനയുടെ പ്രമുഖ നേതാക്കളും സുഹൃത്തുക്കളും പങ്കെടുത്തു.
ഫ്രൻഡ്‌സ് സോഷ്യൽ അസോസിയേഷൻ പ്രസിഡന്റ് സുബൈർ എം.എം. ചടങ്ങിൽ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ജമാൽ നദ്‌വി, റിഫ ഏരിയ പ്രസിഡന്റ് അബ്ദുശരീഫ് പി.പി., ഇർഷാദ് മോൻ പത്തനാട്, ലത്തീഫ് എന്നിവർ മുഹമ്മദ് കുഞ്ഞിയുടെ പ്രവാസകാലത്തെ സേവനങ്ങളെയും സൗഹൃദത്തെയും അനുസ്മരിച്ച് സംസാരിച്ചു.
സംഘടനയുടെ സ്നേഹോപഹാരം പ്രസിഡന്റ് സുബൈർ എം.എം. അദ്ദേഹത്തിന് കൈമാറി. മറുപടി പ്രസംഗത്തിൽ തനിക്ക് ലഭിച്ച ആദരവിനും പ്രവാസകാലത്തെ പിന്തുണയ്ക്കും മുഹമ്മദ് കുഞ്ഞി നന്ദി രേഖപ്പെടുത്തി.
ജനറൽ സെക്രട്ടറി മുഹമ്മദ് മുഹ്‌യുദ്ദീൻ, വൈസ് പ്രസിഡന്റ് സഈദ് റമദാൻ നദ്‌വി, അസിസ്റ്റന്റ് ജനറൽ സെക്രട്ടറി സക്കീർ ഹുസൈൻ, യൂത്ത് ഇന്ത്യ പ്രസിഡന്റ് അജ്മൽ ശറഫുദ്ദീൻ, വനിതാ വിഭാഗം പ്രസിഡന്റ് ഫാത്തിമ എം. തുടങ്ങിയവരും ചടങ്ങിൽ സംബന്ധിച്ചു.









