മനാമ: റമദാന്‍ മാസത്തിലെ ഔദ്യോഗിക പ്രവൃത്തി സമയം സംബന്ധിച്ച് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. സര്‍ക്കുലര്‍ അനുസരിച്ച്, രാജ്യത്തുടനീളമുള്ള എല്ലാ മന്ത്രാലയങ്ങളുടെയും, സര്‍ക്കാര്‍ സ്ഥാപനങ്ങളുടെയും, പൊതു സ്ഥാപനങ്ങളുടെയും ഔദ്യോഗിക പ്രവൃത്തി സമയം രാവിലെ 8 മുതല്‍ ഉച്ചയ്ക്ക് 2 വരെയായിരിക്കും.









