ദുബായ്: പെരുന്നാൾ അവധിക്കാലത്ത് ദുബായിൽ നടന്ന ബസ് അപകടത്തിൽ മരിച്ചവരുടെ ആശ്രിതർക്ക് 34 ലക്ഷം ദിർഹം (ഏകദേശം 6.4 കോടിയിലേറെ ഇന്ത്യന്‍ രൂപ) ദയാധനം (ബ്ലഡ് മണി) നൽക്കണമെന്ന് പ്രോസിക്യൂട്ടർ സലാഹ് ബു ഫറൂഷ അൽ പെലാസി ആവശ്യപ്പെട്ടു. മലയാളികളുൾപ്പെടെ 17 പേരുടെ മരണത്തിനിടയാക്കിയ ബസ് അപകടത്തിന് കാരണം ഡ്രൈവറുടെ പിഴവാണെന്ന് പ്രോസിക്യൂഷൻ വ്യക്തമാക്കി. മണിക്കൂറിൽ 94 കിലോമീറ്റർ വേഗത്തിൽ ബസ് ഓടിക്കുകയും സൂചനാ ബോർഡ് പിന്തുടരാതിരിക്കുകയും ചെയ്തിരുന്നു.
ബസുകൾ പ്രവേശിക്കാൻ പാടില്ലാത്ത റാഷിദിയ്യ മെട്രോ സ്റ്റേഷനിലേയ്ക്കുള്ള റോഡിലേയ്ക്ക് പ്രവേശിച്ചതാണ് അപകട കാരണമായത്. ബസിന്റെ മുകൾ ഭാഗം ഇരുമ്പു കൊണ്ട് നിർമിച്ച ട്രാഫിക് ബോർഡിലേയ്ക്ക് ഇടിക്കുകയായിരുന്നു. ഏഴ് മലയാളികളടക്കം 12 ഇന്ത്യക്കാരും രണ്ടു പാക്കിസ്ഥാനികളും ഒരു ഫിലിപ്പീൻസ് സ്വദേശിയുമാണ് മരിച്ചത്. ഡ്രൈവർക്കും പരുക്കേറ്റിരുന്നു.ഒമാൻ സ്വദേശിയും 53കാരനുമായ ബസ് ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു. പിന്നീട് ട്രാഫിക് കോടതിയിൽ ഹാജരാക്കി.