മനാമ: മുഹറഖ് മലയാളി സമാജം മെംബേഴ്സ് നൈറ്റ് കുടുംബ സംഗമം നക്ഷത്ര രാവ് എന്ന പേരിൽ സംഘടിപ്പിച്ചു. മുഹറഖ് സയ്യാനി ഹാളിൽ വെച്ച് നടന്ന പരിപാടിയിൽ വനിതവേദി, സർഗ്ഗവേദി, മഞ്ചാടി ബാലവേദി, ടീം ഗസാനിയ,ടീം കസവിൻ തട്ടം എന്നിവയുടെ വ്യത്യസ്തമായ പരിപാടികൾ അരങ്ങേറി. കൂടാതെ വിവിധ എന്റർടൈൻമെന്റ് ഗെയിമുകൾ പരിപാടിക്ക് കൊഴുപ്പേകി. രക്ഷധികാരി എബ്രഹാം ജോൺ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അനസ് റഹീം അധ്യക്ഷൻ ആയിരുന്നു. സെക്രട്ടറി സുനിൽ കുമാർ സ്വാഗതവും, ട്രഷറർ ശിവ ശങ്കർ നന്ദിയും പറഞ്ഞു.
എന്റർടൈൻമെന്റ് കൺവീനർ ഫിറോസ് വെളിയങ്കോട്, ജോ. സെക്രട്ടറിമാരായ മുബീന മൻഷീർ, ബാഹിറ അനസ്, എക്സി. അംഗങ്ങൾ ആയ ഷീന നൗസൽ, സൗമ്യ ശ്രീകുമാർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി,ഉപദേശക സമിതി ചെയർമാൻ ലത്തീഫ് കെ, ഭാരവാഹികളായ അബ്ദുൽ മൻഷീർ, അരുൺ ദേവ്,പ്രമോദ് കുമാർ വടകര, മൊയ്‌ദീ ടി എം സി, മുൻ പ്രസിഡന്റുമാരായ അൻവർ നിലമ്പൂർ, ഷിഹാബ് കറുകപുത്തൂർ, സാമൂഹിക പ്രവർത്തകൻ മനോജ് വടകര, സുരേഷ് മണ്ടോടി എന്നിവർ പങ്കെടുത്തു, എം എം എസ് മെമ്പറും ബഹ്‌റൈൻ കലാസംസ്കാരിക പ്രവർത്തകൻ ദീപക് തണൽ പരിപാടികൾ നിയന്ത്രിച്ചു









