മനാമ: റമദാന്‍ മാസത്തില്‍ പൊതുവിദ്യാലയങ്ങളിലെ പ്രവൃത്തി സമയത്തില്‍ മാറ്റം വരുത്തി വിദ്യാഭ്യാസ മന്ത്രാലയം. പുതിയ സമയക്രമത്തില്‍ ആയിരിക്കും ഇനി ഒരുമാസം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുക.
പ്രൈമറി സ്‌കൂളുകള്‍ രാവിലെ 8 മണി മുതല്‍ ഉച്ചക്ക് 12.10 വരെ പ്രവര്‍ത്തിക്കും. ഇന്റര്‍മീഡിയറ്റ് സ്‌കൂളുകള്‍ രാവിലെ 8 മണി മുതല്‍ ഉച്ചക്ക് 12.55 വരെയും സെക്കന്‍ഡറി സ്‌കൂളുകള്‍ രാവിലെ 8 മണി മുതല്‍ ഉച്ചക്ക് 1.25 വരെയും പ്രവര്‍ത്തിക്കും.
ടെക്‌നിക്കല്‍, വൊക്കേഷണല്‍ സ്‌കൂളുകള്‍ രാവിലെ പ്രവര്‍ത്തിക്കുന്നവ 8 മണി മുതല്‍ ഉച്ചക്ക് 1.20 വരെയും ഉച്ചക്ക് പ്രവര്‍ത്തിക്കുന്നവ 1.30 മുതല്‍ 5.10 വരെയുമാണ് പ്രവര്‍ത്തിക്കുക.
മത-ജാഫരി പഠനം നടത്തുന്ന പ്രൈമറി സ്‌കൂളുകള്‍ രാവിലെ 8 മണി മുതല്‍ ഉച്ചക്ക് 12.10 വരെയും ഇന്റര്‍മീഡിയറ്റ്, സെക്കന്‍ഡറി സ്‌കൂളുകള്‍ രാവിലെ 8 മണി മുതല്‍ ഉച്ചക്ക് 1.25 വരെയും പ്രവര്‍ത്തിക്കും.









