small icons
small icons

സൗഹൃദത്തിന്റെ വിരുന്നായി ഐ.വൈ.സി.സി ബഹ്‌റൈൻ ഇഫ്താർ സംഗമം

New Project (3)

മനാമ: ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ് (IYCC) ബഹ്‌റൈൻ ദേശീയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഇഫ്താർ സംഗമം സൽമാനിയ കെ.സി.എ ഓഡിറ്റോറിയത്തിൽ വെച്ച് പ്രൗഢഗംഭീരമായി നടന്നു. സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖരും നിരവധി പ്രവർത്തകരും കുടുംബങ്ങളും പങ്കെടുത്ത ചടങ്ങ് സ്നേഹത്തിന്റെയും ഒത്തൊരുമയുടെയും വേദിയായി.

ഐ.വൈ.സി.സി ദേശീയ പ്രസിഡന്റ് റിച്ചി കളത്തുരേത്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ ദേശീയ ജനറൽ സെക്രട്ടറി സലിം അബുതാലിബ് സ്വാഗതം ആശംസിച്ചു. സയീദ് റമദാൻ നദ്‌വി, ബഹ്‌റൈൻ മലയാളി സി.എസ്.ഐ ഇടവക വികാരി റവ. ഫാദർ മാത്യൂസ് ഡേവിഡ് എന്നിവർ റമദാൻ സന്ദേശങ്ങൾ നൽകി. മാനവികതയുടെയും സഹവർത്തിത്വത്തിന്റെയും പ്രാധാന്യം ഇരുവരും തങ്ങളുടെ പ്രഭാഷണത്തിൽ ഓർമ്മിപ്പിച്ചു.

പ്രമുഖ മാധ്യമപ്രവർത്തകൻ സോമൻ ബേബി, ഇന്ത്യൻ സ്കൂൾ വൈസ് ചെയർമാൻ ഡോ. ഫൈസൽ, ഡോ. ബാബു രാമചന്ദ്രൻ, കെ.എം.സി.സി സെക്രട്ടറി ഷംസുദ്ധീൻ വെള്ളിക്കുളങ്ങര, ബഹ്‌റൈൻ കേരളീയ സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണ പിള്ള, അജയ് കൃഷ്ണ പിള്ള, പ്രതിഭ പ്രസിഡന്റ് ബിനു മണ്ണിൽ, എസ്.എൻ.സി.എസ് ചെയർമാൻ കൃഷ്ണകുമാർ, കെ. കരുണാകരൻ സ്റ്റഡി സെന്റർ ജി.സി.സി കോർഡിനേറ്റർ ബഷീർ അമ്പലായി, ബി.എം.സി ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത്, നൗക പ്രസിഡന്റ് സജിത്ത് വെള്ളിക്കുളങ്ങര, കെ.സി.എ സെക്രട്ടറി വിനു ക്രിസ്റ്റി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

ഐ.വൈ.സി.സി ദേശീയ ട്രഷറർ ഷഫീക് സൈഫുദ്ധീൻ ചടങ്ങിന് നന്ദി രേഖപ്പെടുത്തി. സ്ത്രീകളും, കുട്ടികളുമുൾപ്പടെ, സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖരും നിരവധി പ്രവർത്തകരും ഇഫ്താർ വിരുന്നിൽ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!