small icons
small icons

മുഹറഖ് മലയാളി സമാജം ഓർത്തോ മെഡിക്കൽ ക്യാമ്പ് സമാപിച്ചു

New Project (5)

മനാമ: മുഹറഖ് മലയാളി സമാജവും മുഹറഖ് കിംസ് ഹെൽത്ത് മെഡിക്കൽ സെന്ററും സംയുക്തമായി സംഘടിപ്പിച്ച രണ്ടാഴ്ച നീണ്ടുനിന്ന സൗജന്യ ഓർത്തോ മെഡിക്കൽ ക്യാമ്പ് വിജയകരമായി സമാപിച്ചു. പ്രവാസികൾ ഉൾപ്പെടെ നിരവധിയാളുകളാണ് ക്യാമ്പിലെ സൗജന്യ വിദഗ്ധ ഡോക്ടർ സേവനം പ്രയോജനപ്പെടുത്തിയത്.

കിംസ് ഹെൽത്തിൽ പുതുതായി ചുമതലയേറ്റ അസ്ഥിരോഗ വിദഗ്ധൻ ഡോ. ഗോകുൽ വിനോദ് ക്യാമ്പിലെ പരിശോധനകൾക്ക് നേതൃത്വം നൽകി. ക്യാമ്പിന്റെ സമാപനത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ മുഹറഖ് മലയാളി സമാജം ഭാരവാഹികൾ ഡോ. ഗോകുലിനെ മോമെന്റോ നൽകി ആദരിച്ചു. കുറഞ്ഞ ചെലവിൽ മികച്ച ചികിൽസ ലഭ്യമാക്കാൻ സഹകരിച്ച കിംസ് ഹെൽത്ത് മാനേജ്‌മെന്റിനും ഡോക്ടർക്കും സമാജം ഭാരവാഹികൾ നന്ദി അറിയിച്ചു.

സമാജം പ്രസിഡന്റ് അനസ് റഹീം, ട്രഷറർ ശിവശങ്കർ, വൈസ് പ്രസിഡന്റ് അബ്ദുൽ മൻഷീർ, ജോയിന്റ് സെക്രട്ടറി മുബീന, ജോയിന്റ് ട്രഷറർ ഗോകുൽ കൃഷ്ണൻ, സ്‌പോർട്‌സ് വിംഗ് കൺവീനർ മൊയ്തീൻ ടി.എം.സി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. സാമൂഹിക പ്രതിബദ്ധതയുള്ള ഇത്തരം പ്രവർത്തനങ്ങൾ വരും നാളുകളിലും തുടരുമെന്ന് സമാജം ഭാരവാഹികൾ വ്യക്തമാക്കി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!