ദുബായ്: യുഎഇയില്‍ കഴിഞ്ഞ നാല് മാസമായി വർദ്ധിച്ചു വരുന്ന ഇന്ധന വില കുറയ്ക്കാന്‍ വില നിര്‍ണയ കമ്മിറ്റി തീരുമാനിച്ചു. ജൂലൈ ഒന്ന് മുതൽ വില കുറയ്ക്കാണ് തീരുമാനം. ജൂണിൽ 2.53 ദിര്‍ഹം ആയിരുന്ന സൂപ്പര്‍ 98 പെട്രോളിന് 2.30 ദിര്‍ഹമായിരിക്കും അടുത്ത മാസത്തെ വില. 2.42 ദിര്‍ഹം ഉണ്ടായിരുന്ന സ്‍പെഷ്യല്‍ 95ന് 2.18 ദിര്‍ഹമായി വില കുറയും. ഡീസല്‍ വിലയിലും ഒന്നാം തീയ്യതി മുതല്‍ കുറവുണ്ടാകും. നിലവിലുള്ള 2.56 ദിര്‍ഹത്തില്‍ നിന്ന് 2.35 ദിര്‍ഹമായാണ് ഡീസലിന്റെ വില കുറയ്ക്കുന്നത്.