small icons
small icons

ബഹ്റൈനി മത്സ്യത്തൊഴിലാളികളെ തോക്ക് ചൂണ്ടി തട്ടികൊണ്ടുപോയ സംഭവം; പിന്നില്‍ ഇറാന്‍ പൗരന്മാര്‍

New Project (40)

മനാമ: ബഹ്റൈന്‍ സമുദ്രാതിര്‍ത്തിയില്‍ മത്സ്യബന്ധനത്തിലേര്‍പ്പെട്ടിരുന്ന മൂന്ന് സ്വദേശി മത്സ്യത്തൊഴിലാളികളെ തോക്കിന്‍മുനയില്‍ നിര്‍ത്തി തട്ടികൊണ്ടുപോയ സംഭവത്തില്‍ പുതിയ വെളിപ്പെടുത്തല്‍. ആക്രമണത്തിനിരയായ തൊഴിലാളികള്‍ തങ്ങള്‍ക്കുണ്ടായ ഭയാനകമായ അനുഭവം ബഹ്റൈന്‍ ആഭ്യന്തര മന്ത്രാലയത്തോട് വെളിപ്പെടുത്തി.

ബഹ്റൈന്‍ സമുദ്രാതിര്‍ത്തിക്കുള്ളില്‍ വെച്ച് ഒരു ബോട്ടിലെത്തിയ സായുധ സംഘം മത്സ്യത്തൊഴിലാളികളെ തോക്കിന്‍മുനയില്‍ ഭീഷണിപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് ഇവരുടെ ബോട്ടിന്റെ ഒരു എഞ്ചിനും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും സംഘം കൈക്കലാക്കി. പിന്നീട് തൊഴിലാളികളെ നിര്‍ബന്ധപൂര്‍വ്വം അക്രമികളുടെ ബോട്ടിലേക്ക് മാറ്റുകയും ഇറാനിയന്‍ സമുദ്രാതിര്‍ത്തിയിലേക്ക് കൊണ്ടുപോവുകയും ചെയ്തു.

അക്രമികള്‍ ഇറാന്‍ പൗരന്മാരാണെന്ന് തൊഴിലാളികള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഏകദേശം മൂന്ന് മണിക്കൂറോളം ഇവരെ തടഞ്ഞുവെച്ച ശേഷം ഇറാനിയന്‍ അതിര്‍ത്തിയില്‍ വെച്ച് വിട്ടയച്ചു. അതേസമയം, ഇറാനിയന്‍ പൗരന്മാര്‍ ഉള്‍പ്പെട്ട സമാനമായ സംഭവങ്ങള്‍ ഇതിനുമുമ്പും പലതവണ ഉണ്ടായിട്ടുണ്ടെന്ന് ബഹ്റൈന്‍ കോസ്റ്റ് ഗാര്‍ഡ് റിപ്പോര്‍ട്ട് ചെയ്തു.

ഇത്തരം പ്രവൃത്തികള്‍ അന്താരാഷ്ട്ര സമുദ്ര നിയമങ്ങളുടെ നഗ്‌നമായ ലംഘനമാണെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. സ്വന്തം പൗരന്മാരെ സംരക്ഷിക്കുന്നതിനും സമുദ്രാതിര്‍ത്തിയുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ആവശ്യമായ എല്ലാ നിയമനടപടികളും സ്വീകരിക്കുമെന്ന് ബഹ്റൈന്‍ അറിയിച്ചു.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!