മനാമ: സ്നേഹത്തിന്റെയും ഐക്യത്തിന്റെയും സന്ദേശമുയർത്തി ഒഐസിസി (OICC) ബഹ്‌റൈൻ ദേശീയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന സമൂഹ ഇഫ്താർ ഇന്ന് (വെള്ളിയാഴ്ച) നടക്കും. രാത്രി ബഹ്‌റൈൻ കേരളീയ സമാജത്തിൽ വെച്ച് നടക്കുന്ന ചടങ്ങിൽ കെ.പി.സി.സി പ്രസിഡന്റ് അഡ്വ. സണ്ണി ജോസഫ് എം.എൽ.എ മുഖ്യതിഥിയായി പങ്കെടുക്കും.
വർഷങ്ങളായി ഒഐസിസി നടത്തിവരാറുള്ള ഈ ഇഫ്താർ സംഗമത്തിൽ ബഹ്‌റൈന്റെ ചുമതലയുള്ള കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. കെ.പി ശ്രീകുമാർ, കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് അഡ്വ. ആർ. പ്രവീൺ കുമാർ എന്നിവരും വിശിഷ്ടാതിഥികളായി എത്തും. ബഹ്‌റൈനിലെ സാമൂഹിക, സാംസ്‌കാരിക, മത, ബിസിനസ്സ് മേഖലകളിലെ പ്രമുഖരും വിവിധ ലേബർ ക്യാമ്പുകളിൽ നിന്നുള്ള അന്തേവാസികളും സംഗമത്തിൽ പങ്കുചേരുമെന്ന് ഭാരവാഹികൾ അറിയിച്ചു.
ഒഐസിസി മിഡിൽ ഈസ്റ്റ് ജനറൽ കൺവീനർ രാജു കല്ലുംപുറം, പ്രസിഡന്റ് ഗഫൂർ ഉണ്ണികുളം, ഗ്ലോബൽ കമ്മിറ്റി അംഗം ബിനു കുന്നന്താനം, വർക്കിംഗ് പ്രസിഡന്റ് ബോബി പാറയിൽ, ജനറൽ സെക്രട്ടറി മനു മാത്യു, ഇഫ്താർ കമ്മിറ്റി ജനറൽ കൺവീനർ ഷമീം കെ.സി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകും. പ്രവാസികൾക്കിടയിൽ സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും ബന്ധങ്ങൾ പുതുക്കാനുള്ള വേദിയായി ഈ സമൂഹ നോമ്പ് തുറ മാറുമെന്ന് ഒഐസിസി പത്രക്കുറിപ്പിൽ വ്യക്തമാക്കി.









