മനാമ: ഗുഡൈബിയയിലെ അൽ മോസ്കി മാർക്കറ്റിലേക്ക് കാർ ഇടിച്ച് കയറി തായ് യുവതിക്ക് പരിക്കേറ്റു. പാക്കിസ്ഥാൻ യുവാവ് ഓടിച്ചിരുന്ന കാറിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് കടയിലേക്ക് ഇടിച്ച് കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കടയുടെ ഗ്ലാസ് ഡിസ്പ്ലേ വിൻഡോയും ഗ്ലാസ് വാതിലും തകർന്നു. ഈ സമയത് തായ് യുവതി കടയുടെ സമീപത്തിലൂടെ നടക്കുമ്പോളാണ് പരിക്കേറ്റത്. ഡ്രൈവർക്ക് പരിക്കുകളൊന്നും സംഭവിച്ചിട്ടില്ലെന്നും ചികിത്സയ്ക്കായി യുവതിയെ ആംബുലൻസിൽ ആശുപത്രിയിലെത്തിക്കാൻ ശ്രമിച്ചപ്പോൾ യുവതി വിസമ്മതിച്ചതായി സാക്ഷികൾ പറഞ്ഞു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.