വിവാഹ ആവശ്യത്തിന് പഴയ സ്വർണം മാറ്റിയെടുക്കുന്നവർക്ക് ഇപ്പോൾ സുവർണ കാലം: റ്റി.എസ് കല്യാണരാമൻ

സ്വർണവില കഴിഞ്ഞ 6 വർഷത്തിനിടയിലെ ഏറ്റവും വലിയ വിലക്കയറ്റത്തിലേക്ക് എത്തിനിൽക്കുന്ന ഈ സമയത്ത് , ഇന്ത്യയിൽ വിവാഹ സീസൺ ആരംഭിച്ചിരിക്കുന്ന പശ്ചാത്തലത്തിൽ ഷോപ്പേഴ്‌സിന് തികച്ചും നല്ല കാലം എന്നാണ് കല്യാൺ ജൂവല്ലേഴ്‌സ് ചെയർമാനും മാനേജിങ് ഡിറക്റ്ററുമായ TS കല്യാണരാമൻ പറയുന്നത്. വൈകാരിക മൂല്യം ഏറ്റവും കൂടുതലുള്ള സ്വത്ത് ആണ് സ്വർണമെന്ന് വീണ്ടും തെളിയിക്കപ്പെട്ട സമയം ആണിതെന്ന് കല്യാണരാമൻ അഭിപ്രായപ്പെടുന്നു . ഷെയർ , സ്റ്റോക്ക് തുടങ്ങിയവയെക്കാൾ മികച്ച മൂല്യം സ്വർണം ഗ്യാരണ്ടി ചെയ്യുന്നുവെന്ന് തെളിയിക്കപ്പെടുന്നതിൽ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

വിവാഹ സീസൺ ആരംഭിച്ചിരിക്കുന്ന ഈ സമയത്ത് പഴയ സ്വർണം പുതിയ ഡിസൈനുകളുമായി മാറ്റിയെടുക്കുന്ന സാഹചര്യത്തിൽ ഇപ്പോഴത്തെ വില പഴയ സ്വർണത്തിന് കിട്ടുമ്പോൾ ഷോപ്പേഴ്‌സിന് ശെരിയായ ലാഭം ഉണ്ടാകുന്നു. ഗോൾഡ് എക്സ് ചേഞ്ചിൽ 0 ശതമാനത്തിന്റെ ഡിഡക്ഷൻ പദ്ധതിയിലൂടെ ഒരു രൂപ പോലും ഇന്നത്തെ വിലയിൽ നിന്ന് കുറയ്‌ക്കാതെയാണ് കല്യാൺ ജൂവല്ലേഴ്‌സ് ഡീൽ ചെയ്യുന്നതെന്ന് കല്യാണരാമൻ അറിയിച്ചു. ഈ വിശ്വാസ്യതയാണ് കല്യാണിന്റെ വിജയമെന്നും അദ്ദേഹം വ്യക്തമാക്കി .

നിരവധി ലോയൽറ്റി പ്രോഗ്രാമുകളിലൂടെ കല്യാൺ ഏതാനും നാളുകളിലായി കൂടുതൽ ഷോപ്പേഴ്‌സിനെ തങ്ങളുടെ നെറ്റ് വർക്കിലേക്ക് കൊണ്ടുവന്നിട്ടുണ്ട് . പുതിയ ഈ ഇടപാടുകാർ തങ്ങളുടെ അംബാസ്സഡർമാരായി മാറുകയാണെന്നും അദ്ദേഹം പറഞ്ഞു . ഇന്ത്യയിൽ 5 തെക്കൻ സംസ്ഥാനങ്ങളിൽ ഉടൻ തന്നെ പുതിയ ഔട്‍ലെറ്റുകൾ ആരംഭിക്കുമെന്നും 250 കടകൾ എന്ന വിശാല നെറ്റ് വർക്കിലേക്ക് ഉടൻ എത്തിച്ചേരുമെന്നും എക്സികുട്ടീവ് ഡയറക്ടർ മാരായ രാജേഷ് കല്യാണരാമനും രമേശ് കല്യാണരാമനും വ്യക്തമാക്കി.