ന്യൂഡല്‍ഹി: ബഹ്റൈന് നേരെയുണ്ടായ ആക്രമണങ്ങളെ അപലപിച്ചും രാജ്യത്തിന് ഇന്ത്യയുടെ ഐക്യദാര്‍ഢ്യം അറിയിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദി. ബഹ്റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയുമായി നടത്തിയ ടെലിഫോണ്‍ സംഭാഷണത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ഈ പ്രതിസന്ധി ഘട്ടത്തില്‍ ഇന്ത്യ ബഹ്റൈനിലെ ജനങ്ങള്‍ക്കൊപ്പം നില്‍ക്കുന്നുവെന്ന് മോദി എക്‌സില്‍ കുറിച്ചു. കൂടാതെ, ബഹ്റൈനിലെ ഇന്ത്യന്‍ സമൂഹത്തിന് രാജാവ് നല്‍കി വരുന്ന ഉറച്ച പിന്തുണയ്ക്ക് പ്രധാനമന്ത്രി നന്ദി അറിയിക്കുകയും ചെയ്തു.









