ഐ.സി.എഫ് സ്കൂൾ ഓഫ് ഖുർആൻ ഉദ്ഘാടനം ചെയ്തു

സൽമാബാദ്: ഐ.സി.എഫ് സൽമാബാദ് സെൻട്രൽ ആഭിമുഖ്യത്തിൽ ആരംഭിക്കുന്ന ഖുർആൻ പഠന കോഴ്സിന്റെ പുതിയ ബാച്ച് ഉൽഘാടനം അബ്ദുൾ റഹീം സഖാഫി വരവൂരിന്റെ അദ്ധ്യക്ഷതയിൽ സായിദ് ടൗൺ മസ്ജിദ് ഇമാം ശൈഖ് നാസർ നിർവ്വഹിച്ചു.

സൽമാബാദ് സുന്നി സെന്ററിൽ എല്ലാ ചൊവ്വാഴ്ചകളിലുമായി നടക്കുന്ന സ്കൂൾ ഓഫ് ഖുർആൻ ക്ലാസുകളിൽ ഖുർആൻ അർത്ഥസഹിതം പാരായണവും മറ്റും പഠിക്കുന്നതിനുള്ള വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. അബ്ദുൾ സലാം മുസ്ല്യാർ കോട്ടക്കൽ, റഫീക്ക് മാസ്റ്റർ നരിപ്പറ്റ, ഹാഷിം മുസ്ല്യാർ, നിസാമുദ്ധീൻ വളപട്ടണം തുടങ്ങി ഐ.സി.എഫ്. , ആർ.എസ്. സി നേതാക്കൾ ചടങ്ങിൽ സംബന്ധിച്ചു.