മനാമ: ബഹ്റൈന്‍ വ്യോമപാത അടച്ചിട്ട സാഹചര്യത്തില്‍ വിമാന സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചത് തുടരുകയാണെന്ന് ഗള്‍ഫ് എയര്‍ അറിയിച്ചു. വ്യോമപാത തുറക്കുന്നത് സുരക്ഷിതമാണെന്ന് ബഹ്റൈന്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി ഔദ്യോഗികമായി അറിയിക്കുന്ന മുറയ്ക്ക് മാത്രമേ സര്‍വീസുകള്‍ പുനരാരംഭിക്കുകയുള്ളൂ എന്ന് ഗേള്‍ഫ് എയര്‍ വ്യക്തമാക്കി.
സാഹചര്യങ്ങള്‍ മാറുന്നതിനനുസരിച്ച് യാത്രക്കാര്‍ ജാഗ്രത പാലിക്കണമെന്നും കമ്പനി നിര്‍ദ്ദേശിച്ചു. വിഷയത്തില്‍ അടുത്ത ഔദ്യോഗിക അറിയിപ്പ് മാര്‍ച്ച് 14-ന് ബഹ്റൈന്‍ സമയം രാവിലെ 11 ന് നല്‍കുമെന്നും ഗള്‍ഫ് എയര്‍ അറിയിച്ചു.









