small icons
small icons

ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ ലുലു ഗ്രൂപ്പ്; ഗൾഫ് എയർ വഴി 100 ടൺ അവശ്യസാധനങ്ങൾ ബഹ്‌റൈനിലെത്തിച്ചു

New Project

മനാമ: രാജ്യത്തെ ഭക്ഷ്യസുരക്ഷാ സംവിധാനങ്ങളെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ലുലു ഗ്രൂപ്പ് നൂറ് ടണ്ണിലധികം ഭക്ഷ്യസാധനങ്ങൾ ബഹ്‌റൈനിലെത്തിച്ചു. ദേശീയ വിമാനക്കമ്പനിയായ ഗൾഫ് എയറിന്റെ പ്രത്യേക വിമാനങ്ങൾ ഉപയോഗിച്ചാണ് ദമ്മാമിൽ നിന്ന് സാധനങ്ങൾ എത്തിച്ചത്.

കൊച്ചി, മുംബൈ, ലണ്ടൻ, തായ്‌ലൻഡ് തുടങ്ങിയ അന്താരാഷ്ട്ര വിപണികളിൽ നിന്ന് സംഭരിച്ച പഴങ്ങൾ, പച്ചക്കറികൾ, മാംസം, ജ്യൂസുകൾ, പലചരക്ക് സാധനങ്ങൾ എന്നിവയുൾപ്പെടെയുള്ള ഒൻപത് വിമാനങ്ങളാണ് ഇതുവരെ മനാമയിലെത്തിയത്. ഈ സാധനങ്ങൾ ബഹ്‌റൈനിലെ എല്ലാ ലുലു സ്റ്റോറുകളിലും ലഭ്യമാക്കും. ഗൾഫ് രാജ്യങ്ങളിലുടനീളം സുസ്ഥിരമായ ഭക്ഷ്യവിതരണം ഉറപ്പാക്കാൻ ലുലു നടത്തിവരുന്ന ശ്രമങ്ങളുടെ ഭാഗമാണിതെന്ന് അധികൃതർ വ്യക്തമാക്കി.

രാജ്യത്ത് ആവശ്യത്തിന് ഭക്ഷ്യശേഖരം ഉണ്ടെന്നും സാധനങ്ങൾക്ക് വില വർധിക്കില്ലെന്നും ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി അറിയിച്ചു. അതിനാൽ ആരും പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!