small icons
small icons

ജീവരക്തം നൽകി പവിഴദ്വീപിനെ നെഞ്ചോട് ചേർത്ത് ബഹ്‌റൈൻ കെഎംസിസി: ശ്രദ്ധേയമായി അടിയന്തര ത്രിദിന രക്തദാന ക്യാമ്പ്

New Project (2)

മനാമ: പശ്ചിമേഷ്യയിലെ നിലവിലെ യുദ്ധസാഹചര്യങ്ങൾ കണക്കിലെടുത്ത് രക്തബാങ്കുകളിൽ അടിയന്തര ശേഖരം ഉറപ്പാക്കാൻ ബഹ്‌റൈൻ കെഎംസിസി സംഘടിപ്പിച്ച എമർജൻസി സമൂഹ രക്തദാന ക്യാമ്പ് ശ്രദ്ധേയമായി. “രക്തദാനം മനുഷ്യസ്നേഹത്തിന്റെ അടയാളം” എന്ന സന്ദേശമുയർത്തി ‘ജീവസ്പർശം’ എന്ന പേരിൽ സൽമാനിയ മെഡിക്കൽ സെന്ററിൽ മൂന്ന് ദിവസങ്ങളിലായാണ് ക്യാമ്പ് സംഘടിപ്പിച്ചത്.

റമദാൻ വ്രത വിശുദ്ധിയുടെ നിറവിലും സ്വദേശികളും വിദേശികളുമടക്കം നൂറുകണക്കിന് പേരാണ് പവിഴദ്വീപിനോടുള്ള ഐക്യദാർഢ്യം പ്രഖ്യാപിച്ച് രക്തം നൽകാൻ എത്തിയത്. തിരക്ക് വർധിച്ചതുമൂലം പലർക്കും രക്തം നൽകാനാവാതെ മടങ്ങേണ്ടി വന്നത് പ്രവാസികളുടെ സേവനസന്നദ്ധതയുടെ അടയാളമായി. കെഎംസിസി ദേശീയ വോളണ്ടിയർ വിംഗിലെ നിരവധി പ്രവർത്തകർ രക്തദാനത്തിനായി രജിസ്റ്റർ ചെയ്യുകയും ക്യാമ്പിന്റെ സുഗമമായ നടത്തിപ്പിന് നേതൃത്വം നൽകുകയും ചെയ്തു.

മനുഷ്യജീവൻ രക്ഷിക്കുന്നതിനായി കെഎംസിസി നടത്തിയ ഈ മാതൃകാപരമായ പ്രവർത്തനത്തെ ബഹ്‌റൈൻ ആരോഗ്യവകുപ്പ് അധികൃതർ പ്രത്യേകം അഭിനന്ദിച്ചു. കെഎംസിസി സംസ്ഥാന ഭാരവാഹികളായ എ.പി. ഫൈസൽ, അബ്ദുൽ അസീസ് റഫ, സലിം തളങ്കര, സഹീർ കാട്ടാപ്പള്ളി, വനിതാ വിംഗ് പ്രസിഡന്റ് മഹിറ ഷമീർ, ഹെൽത്ത് വിംഗ് കൺവീനർ ഉമ്മർ കൂട്ടിലങ്ങാടി എന്നിവർക്കൊപ്പം ഇർഷാദ് കണ്ണൂർ, മുനീർ ഒഞ്ചിയം, ശറഫുദ്ദീൻ മാരായമംഗലം, സിദ്ദീഖ് അദ്ലിയ, സിദ്ദീഖ് ഈസ്റ്റ് റിഫ, റഫീഖ് ഈസ്റ്റ് റിഫ, മൂസ ഒളവട്ടൂർ, ജാഫർ തിരൂരങ്ങാടി, നസീബ് കൊച്ചിക്കാരൻ, റിയാസ് സനാബിസ്, ആഷിഖ് മേഴത്തൂർ, ഉമറുൽ ഫാറൂഖ്, മുസ്തഫ സുറൂർ, താജുദ്ദീൻ, ലതീഫ് നാദാപുരം, ഷമീർ ടൂറിസ്റ്റ് തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!