small icons
small icons

സേവനവീഥിയിൽ 13 വർഷങ്ങൾ; ഐ.വൈ.സി.സി ബഹ്‌റൈൻ പതിമൂന്നാം വാർഷികാഘോഷങ്ങൾക്ക് തുടക്കമായി; രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

New Project

മനാമ: ബഹ്‌റൈനിലെ പ്രവാസി ഇന്ത്യൻ സമൂഹത്തിനിടയിൽ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക മേഖലകളിൽ സജീവ സാന്നിധ്യമായ ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ്സ് (ഐ.വൈ.സി.സി) പതിമൂന്നാം വർഷത്തിലേക്ക് പ്രവേശിച്ചു. സംഘടനയുടെ 13-ാം സ്ഥാപകദിനത്തോടനുബന്ധിച്ച് ഹിദ്ദ്-ആറാദ് ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കിംഗ് ഹമദ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലുമായി സഹകരിച്ച് 20-ാമത് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.

“സാമൂഹിക നന്മയ്ക്ക് സമർപ്പിത യുവത്വം” എന്ന ആശയത്തിലൂന്നി 2013-ൽ പ്രവർത്തനം ആരംഭിച്ച ഐ.വൈ.സി.സി, കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെയായി പ്രവാസികൾക്കിടയിൽ ഐക്യവും സഹോദരത്വവും വളർത്തുന്നതിൽ നിർണ്ണായക പങ്കാണ് വഹിക്കുന്നത്. സ്ഥാപകദിന ആഘോഷങ്ങളുടെ ഭാഗമായി നടന്ന രക്തദാന ക്യാമ്പ് ദേശീയ പ്രസിഡന്റ് റിച്ചി കളത്തൂരേത്ത് ഉദ്ഘാടനം ചെയ്തു.

ഹിദ്ദ്-ആറാദ് ഏരിയ പ്രസിഡന്റ് നിതിൻ ചെറിയാൻ, സെക്രട്ടറി രാജേഷ് പന്മന, ട്രഷറർ ഷെറിൻ ജോർജ്, ദേശീയ എക്സിക്യൂട്ടീവ് അംഗങ്ങളായ ബെൻസി ഗനിയൂട്, റോബിൻ കോശി എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. ചടങ്ങിൽ ഹോസ്പിറ്റൽ പ്രതിനിധികൾക്ക് മൊമെന്റോ കൈമാറി. ദേശീയ ജനറൽ സെക്രട്ടറി സലിം അബുത്വാലിബ്, ട്രഷറർ ഷഫീക് സൈഫുദ്ധീൻ എന്നിവർ ആശംസകൾ നേർന്നു.

കഴിഞ്ഞ 13 വർഷത്തിനിടയിൽ ചികിത്സാ സഹായം, വിദ്യാഭ്യാസ ആനുകൂല്യങ്ങൾ, അടിയന്തര ദുരിതാശ്വാസ പ്രവർത്തനങ്ങൾ തുടങ്ങി നിരവധി മേഖലകളിൽ സംഘടന മാതൃകാപരമായ ഇടപെടലുകൾ നടത്തിയിട്ടുണ്ട്. വാർഷികാഘോഷത്തോടനുബന്ധിച്ച് വരും ദിവസങ്ങളിൽ കൂടുതൽ സാമൂഹിക-സാംസ്കാരിക പരിപാടികളും ജീവകാരുണ്യ പദ്ധതികളും സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!