small icons
small icons

ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡിന് വിവരങ്ങള്‍ ചോര്‍ത്തി നല്‍കി; ബഹ്‌റൈനില്‍ അഞ്ചുപേര്‍ കൂടി പിടിയില്‍

New Project (90)

മനാമ: രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന അതീവ രഹസ്യവിവരങ്ങള്‍ ശേഖരിക്കുകയും ഇറാന്‍ ആസ്ഥാനമായുള്ള തീവ്രവാദ പ്രവര്‍ത്തകര്‍ വഴി റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സിന് കൈമാറുകയും ചെയ്ത അഞ്ചംഗ സംഘത്തെ ബഹ്റൈന്‍ സുരക്ഷാ സേന അറസ്റ്റ് ചെയ്തു.

അബ്ബാസ് ഹബീബ്, യൂസഫ് മന്‍സൂര്‍, സെഹ്ലാന്‍ അലി, മുഹമ്മദ് ഹസന്‍, മുഹമ്മദ് ഫദ്ല്‍ എന്നിവരാണ് പിടിയിലായത്. കേസിലെ ആറാമത്തെ പ്രതിയെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ക്രൈം ഡിറ്റക്ഷന്‍ ആന്‍ഡ് ഫോറന്‍സിക് സയന്‍സ് അറിയിച്ചു.

ബഹ്റൈന്റെ പരമാധികാരത്തെയും സുരക്ഷാ ഏജന്‍സികളെയും സാമ്പത്തിക സ്ഥാപനങ്ങളെയും തകര്‍ക്കുക എന്ന ലക്ഷ്യത്തോടെ ഭീകരപ്രവര്‍ത്തനങ്ങള്‍ക്കായി ആളുകളെ റിക്രൂട്ട് ചെയ്തതായി ഇവര്‍ക്കെതിരെ ആരോപണമുണ്ട്. രാജ്യത്തെ പൗരന്മാര്‍ക്കും താമസക്കാര്‍ക്കുമിടയില്‍ ഭീതി പടര്‍ത്താനും രാജ്യത്തിന്റെ സുരക്ഷയും സമാധാനവും അപകടത്തിലാക്കാനും ഇവര്‍ പദ്ധതിയിട്ടിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തി.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!