സൗദി കിരീടാവകാശിയുമായി നരേന്ദ്ര മോദി ചർച്ച നടത്തി; ഇന്ത്യയുടെ ഹജ്ജ് ക്വാട്ട രണ്ട് ലക്ഷമാക്കി ഉയര്‍ത്തി

saudi

ഒസാക്ക: ജപ്പാനിലെ ഒസാക്കയില്‍ നടന്ന ജി-20 ഉച്ചകോടിയിൽ പങ്കെടുക്കാൻ എത്തിയ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ചര്‍ച്ച നടത്തി. ഇന്ത്യയുടെ ഹജ്ജ് ക്വാട്ട ഈ വര്‍ഷം മുതല്‍ രണ്ട് ലക്ഷമാക്കി ഉയര്‍ത്തിയതായി വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ അറിയിച്ചു. കൂടിക്കാഴ്ചയിൽ ഇരുരാജ്യങ്ങള്‍ക്കുമിടയിലെ വ്യാപാരം, നിക്ഷേപം, ഊര്‍ജ സുരക്ഷ, തീവ്രവാദ പ്രതിരോധം തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ചാവിഷയമായി.

ഈ വർഷത്തെ ഹജ്ജ് സീസണില്‍ ഇന്ത്യയില്‍ നിന്ന് രണ്ട് ലക്ഷം തീര്‍ത്ഥാടകര്‍ക്ക് അവസരം ലഭിക്കും. സ്വാതന്ത്ര്യത്തിന് ശേഷം ഇത്രയധികം പേര്‍ക്ക് ഹജ്ജിന് പോകാന്‍ അവസരം ലഭിക്കുന്നത് ഇതാദ്യമായാണെന്ന് കേന്ദ്ര മന്ത്രി മുക്താര്‍ അബ്ബാസ് നഖ്‍വി പറഞ്ഞു. ഇരു രാജ്യങ്ങളുടെയും ടൂറിസം, കൂടുതല്‍ വിമാന സര്‍വീസുകള്‍ അനുവദിക്കല്‍ തുടങ്ങിയ കാര്യങ്ങളിലും ചര്‍ച്ച നടത്തി. 2017ല്‍ ഇന്ത്യയുടെ ഹജ്ജ് ക്വാട്ടയില്‍ സൗദി 35,000 പേരുടെ വര്‍ദ്ധനവ് അനുവദിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം 5000 പേരെയാണ് അധികം അനുവദിച്ചത്. ഇത്തവണ ആകെ രണ്ട് ലക്ഷം പേര്‍ക്ക് ഹജ്ജിന് പോകാനാവും. ഈ വര്‍ഷം നടക്കുന്ന അന്താരാഷ്ട്ര സമ്മേളനത്തിലെ മുഖ്യാതിഥികളിലൊരാളായി നരേന്ദ്ര മോദിയെ സൗദി കിരീടാവകാശി ക്ഷണിച്ചു. മോദി ക്ഷണം സ്വീകരിച്ചതായി വിദേശകാര്യ സെക്രട്ടറി പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!